വേണ്ടാന്ന് വെച്ചാൽ വേണ്ട… ദേഷ്യത്തിന്റെ പുറത്തോ ഇമോഷണൽ ആയോ പറഞ്ഞതല്ല. പല ചോദ്യങ്ങളും ഉത്തരങ്ങളും കേൾക്കുന്നുണ്ട്… അതൊക്കെ ശരിയാണ്.. ബാല

തമിഴിൽ നിന്ന് മലയാളത്തിലെത്തി ബോളിവുഡിലെ സജീവ സാന്നിധ്യമായി മാറിയ നടനാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാലയുടെ തുടക്കമെങ്കിലും ബാലയ്ക്കു ഒരു നായക പരിവേഷം ലഭിക്കുന്നത് മലയാള സിനിമയിലാണ് . മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ബാല അഭിനയിച്ചിട്ടുണ്ട്.

 

Screenshot 197

എന്നാൽ അടുത്തകാലത്ത് ബാലയെ  വാർത്തകളിൽ നിറച്ചത് അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉയർന്നു കേട്ട ട്രോളുകളിലൂടെയാണ്. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ ടിനി ടോമും  രമേഷ് പിഷാരടിയും ചേർന്ന് അദ്ദേഹത്തെ അനുകരിച്ചത് സമൂഹമാധ്യമത്തിൽ വൈറലായി മാറി. ഇതിനെതിരെ ബാല പരസ്യമായി പ്രതികരിച്ചിരുന്നു.

 ഇപ്പോഴിതാ ഫേസ്ബുക്കിൽ ബാല പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ മറ്റു ചില കാര്യങ്ങൾ കൂടി അദ്ദേഹം വിശദീകരിച്ചു. താൻ ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന കോമഡി പരിപാടിയിൽ പങ്കെടുത്തതായും അതിൽ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നും ബാല പറയുന്നു. ഒരിക്കലും അത് ദേഷ്യത്തിന്റെ പുറത്തോ ഇമോഷണൽ ആയോ പറഞ്ഞതല്ല. വളരെ ആലോചിച്ചു ചിന്തിച്ച് പറഞ്ഞ കാര്യമാണ്. നിലവിൽ ചെന്നൈയിലാണ് ഉള്ളത്,  15ന് ശേഷം തിരിച്ച് കേരളത്തിൽ വരും.

 തന്നെക്കുറിച്ച് പല ചോദ്യങ്ങളും കുറെ ഉത്തരങ്ങളും കേൾക്കുന്നുണ്ട്. അതെല്ലാം ശരിയാണ്. എല്ലാവരെയും പോലെ ഒരു സാധാരണ മനുഷ്യനാണ്. വേണ്ട എന്ന് വെച്ചാൽ വേണ്ട എന്നതാണ് തന്റെ രീതി.

ആർക്കും അഭിമുഖം നൽകാൻ തയ്യാറാണ്. പക്ഷേ നേരിട്ട് വേണം ചോദ്യം ചോദിക്കാൻ. പിറകിൽ നിന്നുള്ള ചോദ്യങ്ങൾ വേണ്ട. സ്നേഹത്തോടെ മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കിൽ ഏത് ചോദ്യത്തിനുള്ള ഉത്തരം നൽകാനും താന്‍ തയ്യാറാണെന്ന് ബാല പറഞ്ഞു.