മലയാള ചലച്ചിത്ര താരങ്ങളോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങളിൽ കുറച്ചുകൂടി നല്ല സംസ്കാരം ആവശ്യമാണെന്ന് ആവശ്യവുമായി ദേശീയ അവാർഡ് ജേതാവായ നടി അപർണ ബാലമുരളി. മലയാളത്തിൽ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അവർ .
മാധ്യമങ്ങളും സിനിമയും എപ്പോഴും പരസ്പരം ആവശ്യമുള്ളവരാണ്. പരസ്പരം സഹകരിച്ച് മുന്നോട്ടു പോകേണ്ട രണ്ടു വിഭാഗങ്ങളാണ് അവര്‍. അതുകൊണ്ടു തന്നെ പരസ്പര ബഹുമാനം ആവശ്യമാണ് . ചോദ്യം ചോദിക്കുന്നത് ഒരു പ്രശ്നമല്ല പക്ഷേ ഒരു നിലവാരം കാത്തുസൂക്ഷിക്കണം. പക്ഷേ ഒരു നിലവാര്മ് ആവശ്യമാണ്.
പലപ്പോഴും മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നും വളരെ മോശം ചോദ്യങ്ങൾ ഉണ്ടാകാറുണ്ട് . ഇപ്പോൾ പലരും തന്നോട് ചോദിക്കുന്നത് 27 വയസ്സായില്ലേ ആരോടെങ്കിലും പ്രണയമുണ്ടോ ക്രഷ് ഉണ്ടോ എന്നൊക്കെയാണ്. അതൊന്നും അവർ അറിഞ്ഞിട്ട് പ്രത്യേകിച്ച് യാതൊരു കാര്യവുമില്ല. കാരണം അവരാരുമല്ല തന്റെ കല്യാണം നടത്തി തരുന്നത്.
ദേശീയ അവാര്‍ഡ് ലഭിച്ച അടുത്ത ദിവസം ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചത് ആരോടെങ്കിലും പ്രണയമുണ്ടോ ക്രഷ് ഉണ്ടോ എന്നൊക്കെയാണ്. ദേശീയ അവാർഡ് ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ഇത്തരം ചോദ്യവുമായി പലരും വരുന്നത്. അത് ശരിയായ നടപടി ആണെന്ന് കരുതുന്നില്ല . ഇതല്ല കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യം. നമ്മുടെ നാട്ടിൽ കുറച്ചു കൂടി നല്ല മാധ്യമ സംസ്കാരം ആവശ്യമാണെന്നും അപർണ്ണ ബാലമുരളി അഭിപ്രായപ്പെട്ടു. ഏതായാലും അപര്‍ണയുടെ ഈ അഭിപ്രായത്തിന് സാമൂഹ്യ മാധ്യമത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.