പേരക്കുട്ടിയെയും മരുമകളെയും വീടിന് പുറത്താക്കി ഗേറ്റ് പൂട്ടിയ അമ്മായിയമ്മയ്ക്ക് കൊല്ലം കാർ കൊടുത്ത പണി….

അമ്മായിയമ്മ വീട് അകത്തു നിന്ന് പൂട്ടി യുവതിയും അഞ്ചു വയസ്സുള്ള പേരക്കുട്ടിയും ഒരു രാത്രി ഉൾപ്പെടെ വീടിന്റെ മുറ്റത്ത് കഴിയേണ്ടി വന്നത് 21 മണിക്കൂറാണ്. ഒടുവിൽ നാട്ടുകാർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബാലാവകാശ കമ്മീഷൻ,  വനിതാ കമ്മീഷൻ, എന്നിവർ ചേർന്നു നടത്തിയ ചർച്ചയുടെ ഒടുവിലാണ് ഭർത്താവിന്റെ അമ്മ മരുമകളെയും പേരക്കുട്ടിയും വീടിന്റെ ഉള്ളിലേക്ക് കയറ്റാൻ തയ്യാറായത്. കൊട്ടിയം തഴുത്തലയിൽ ആണ് മരുമകളോടും കൊച്ചുമകനോടുള്ള അമ്മായിയമ്മയുടെ ക്രൂരത.

Screenshot 189

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. അതുല്ല്യയുടെ ഭർത്താവ് ജോലി ചെയ്യുന്നത് ഗുജറാത്തിലാണ്. വളരെ വർഷമായി ഭർത്താവിന്‍റെ കുടുംബവുമായി തർക്കം ഉണ്ട്. അതുല്യ മകനെ വിളിക്കാൻ സ്കൂളിൽ പോയ സമയം അമ്മായിയമ്മ അജിതമാരി വീടിന്റെ ഗേറ്റും പ്രധാന വാതിലും അകത്തുനിന്ന് പൂട്ടി. സ്കൂളില്‍ നിന്ന് മകനെയും കൂട്ടിവന്ന അതുല്ല്യാക്ക് വീടിന്റെ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. അതുല്യയും  മകനും വീടിന്റെ മുന്നിൽ ഇരിക്കുന്നത് കണ്ടു. നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടു. എന്നിട്ടും സജിതകുമാരി വഴങ്ങിയില്ല.

ഒടുവിൽ കൊട്ടിയം പോലീസ് സംഭവ സ്ഥലത്തെത്തി. അതുല്യയോട് സ്റ്റേഷനിലേക്ക് വരികയോ കുടുംബവീട്ടിലേക്ക് പോവുകയോ ചെയ്യണമെന്ന് പോലീസ് പറഞ്ഞെങ്കിലും അതുല്യ അതിന് തയ്യാറായിരുന്നില്ല.ഇതോടെ പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്ന് കാണിച്ച് നാട്ടുകാർ പ്രശ്നമുണ്ടാക്കി. തുടർന്ന് നാട്ടുകാർ ഇടപെട്ട് രാത്രിയോടെ ഏണി ഉപയോഗിച്ച് അതുല്യയും മകനെയും വീടിന് വളപ്പിലാക്കി. അതുല്യയും  മകനും സിറ്റൗട്ടിൽ ഇരിക്കുന്നു എന്ന് കണ്ട അജിതാകുമാരി ഉടൻതന്നെ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് നാട്ടുകാർ അയൽ വീട്ടിൽനിന്ന് കേബിൾ വലിച്ച് ലൈറ്റ് ഇട്ടുകൊടുത്തു. ഒപ്പം ഭക്ഷണവും നൽകി.

തുടർന്ന് പ്രശ്നം രൂക്ഷമായതോടെ ബാലാവകാശ കമ്മീഷൻ സംഭവ സ്ഥലത്ത് എത്തി. ഒടുവിൽ പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അജിതകുമാരി മരുമകളെ വീട്ടിനുള്ളിൽ പ്രവേശിപ്പിക്കാൻ തയ്യാറായത്. പിന്നീട് മരുമകളെയും കൊച്ചു മകനെയും വീട്ടിലാക്കി അജിതകുമാരി കുടുംബ വീട്ടിലേക്ക് പോവുകയായിരുന്നു.