പലരും അപമാനിച്ചു…ഒരു കലാകാരനെ ഇങ്ങനെയല്ല ട്രീറ്റ് ചെയ്യേണ്ടത്…രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങി പന്തളം ബാലൻ…

‘പറവ പാടണ കണ്ടാരേ’ എന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്ന് ഒഴിവാക്കിയ പാട്ട് ഇപ്പോൾ പുറത്തുവിട്ടത് ആരാണെന്ന് അറിയില്ലെങ്കിലും അത് ശ്രദ്ധിക്കപ്പെടുന്നത് വളരെയധികം സന്തോഷമുണ്ടെന്നും പന്തളം ബാലൻ പറഞ്ഞു. വെട്ടി മാറ്റിയവര്‍ക്കും തന്നിലെ കലാകാരനെ അവഹേളിച്ചവർക്കുള്ള മറുപടിയാണ് അത്. നിലവിൽ സംഗീതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാനാണ് താൻ ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സീറ്റ് കിട്ടിയിരുന്നു എന്നാൽ കോവിഡ് ബാധിച്ചതിനാൽ മത്സരിക്കാൻ ആയില്ലെന്ന് പന്തളം ബാലൻ പറഞ്ഞു.

Screenshot 172

ജി ദേവരാജൻ മാസ്റ്റർ തന്നെ കൊണ്ട് പഠിച്ച പാട്ടും പടവും പുറത്തു വന്നില്ല. അതുപോലെതന്നെ രവീന്ദ്രൻ മാസ്റ്റർ പാടിച്ച പകൽ പൂരത്തിലെ ടൈറ്റിൽ സോങ്ങില്‍ തന്റെ പേര് വച്ചിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്റെ പാട്ട് പോലും വന്നിട്ടില്ല. രവീന്ദ്രൻ മാസ്റ്ററും ദേവരാജൻ മാസ്റ്ററും പാടിച്ച തന്നെ സിനിമയിൽ നിന്നും പലരും ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് പന്തളം ബാലൻ പറയുന്നു.

 താൻ പാടിയ പാട്ട് ഒഴിവാക്കിയ കാര്യം സംവിധായകൻ വിനയൻ അറിയിച്ചില്ല. വിളിച്ചപ്പോൾ ഒരു വോയിസ് മെസ്സേജ് ആണ് മറുപടിയായി ലഭിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ അദ്ദേഹത്തിന്റെ പാട്ട് നിലയിൽ ആ പാട്ട് എവിടെയും പോസ്റ്റ് ചെയ്തില്ല.  ഒരു കലാകാരനെ ഇങ്ങനെയല്ല ട്രീറ്റ് ചെയ്യേണ്ടത്. പലരും തന്നെ നിസ്സാരവൽക്കരിച്ചു എന്നതാണ് ഏറ്റവും വലിയ വേദന. തന്നെ മനപ്പൂർവം അപമാനിക്കുകയായിരുന്നു. ബേണി ഇഗ്നേഷ്യസും പണ്ഡിറ്റ് എന്ന് വിളിക്കുന്ന തിരുവനന്തപുരത്തു താമസിക്കുന്ന സംഗീത സംവിധായകനും അപമാനിച്ചിട്ടുണ്ട്. ചിലർ പാട്ടുപാടിക്കാനായി സ്റ്റുഡിയോയിൽ വിളിച്ചു നിർത്തിയതിനുശേഷം  അപമാനിച്ചിട്ടുണ്ടെന്നും  പന്തളം ബാലൻ പറഞ്ഞു.