പ്രക്യാപിതിവും അപ്രക്യാപിതവും ആയ വിലക്കുകള്‍ സിനിമയില്‍ ഉണ്ട്… പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ എന്തിനാണ് സിനിമയിൽ ഉൾപ്പെടുത്തുന്നത്…. സംവിധായകൻ എം എ നിഷാദ് ….

ആർക്കും ആരുടെയും തൊഴിൽ നിഷേധിക്കാനുള്ള അവകാശമില്ലെന്ന് പ്രമുഖ സംവിധായകൻ എം എ നിഷാദ് അഭിപ്രായപ്പെട്ടു. ആരുടെയും അന്നം മുടക്കരുത് എന്ന മമ്മൂട്ടിയുടെ പ്രസ്താവനയോട് താൻ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി എല്ലായിപ്പോഴും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചിട്ടുണ്ട്. മമ്മൂട്ടിയോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തതയില്ലാത്ത മറുപടി അദ്ദേഹം പറഞ്ഞിട്ടില്ല. ഏതു ചോദ്യത്തിനും വ്യക്തമായ മറുപടി മമ്മൂട്ടി നൽകിയിട്ടുണ്ട്. നടൻ തിലകനെതിരെ നടപടി എടുക്കരുത് എന്ന് ശക്തമായി വാദിച്ചത് മമ്മൂട്ടിയാണ്.

Screenshot 157

 മലയാള സിനിമയിൽ തിലകന് പ്രഖ്യാപിത വിലക്കും  പൃഥ്വിരാജിന് അ പ്രഖ്യാപിത വിലക്കമുള്ളപ്പോഴാണ് ആദ്യ സിനിമ ഇവരെ രണ്ടുപേരെയും വെച്ച് താന്‍  സംവിധാനം ചെയ്യുന്നത്. വിലക്ക് ന്യായമാണെങ്കിൽ അംഗീകരിക്കും, അത് അന്യായമാണെങ്കിൽ അംഗീകരിക്കാതെ ഇരിക്കാൻ ചങ്കൂറ്റമുള്ള സംവിധായകർ ഇവിടെ ഉണ്ട്.

നീതി  എല്ലാവർക്കും ഒരുപോലെ ആയിരിക്കണം. ശ്രീനാഥ് ഭാസിക്ക് ഗോഡ് ഫാദേഴ്സ് ആരുമില്ല. അയാൾ ഒരു തെറ്റ് ചെയ്തു. ആ തെറ്റിനെ ന്യായീകരിക്കുന്നില്ല. പക്ഷേ ചെയ്ത തെറ്റിന് അയാൾ പരസ്യമായി മാപ്പ് പറഞ്ഞു. ചെയ്ത തെറ്റ് അംഗീകരിക്കുന്നതായി ശ്രീനാഥ് ഭാസി പറഞ്ഞുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളും സമ്മതിച്ചു. അങ്ങനെയിരിക്കെ പിന്നെയും എന്തിനാണ് ഒരു വിലക്കുന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് നിഷാദ് പറഞ്ഞു. അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാകാം. പക്ഷേ ഒരു സംഘടനയ്ക്കും ഒരാളെ വിലക്കാൻ കഴിയില്ല. പ്രഖ്യാപിതവും അപ്രഖ്യാപിതമായ വിലക്കുകൾ സിനിമയിൽ ഉണ്ടായിട്ടുണ്ട്. പലരുടെയും വ്യക്തിഗത താൽപര്യങ്ങൾക്ക് വേണ്ടി ചിലതൊക്കെ ചെയ്തിട്ടുണ്ട് എന്ന കാര്യം വസ്തുത തന്നെയാണെന്നും നിഷാദ് പറഞ്ഞു.

ആരെയും വിലക്കുന്നതിനോട് യോജിക്കുന്നില്ല. ഒരു നടൻ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ആ നടനെ വച്ച് സിനിമ ചെയ്യാതിരുന്നാല്‍ പോരേ എന്നും എം എ നിഷാദ് ചോദിക്കുന്നു.