കൊല്ലം അഞ്ചലിൽ ബിയർ കുടിച്ച് റോഡിലൂടെ കറങ്ങി നടന്ന പതിനാലുകാരിയെ യുവാക്കൾ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി… യഥാര്‍ഥ്യം മറ്റൊന്ന്….

ബിയർ കഴിച്ച് അർത്ഥ ബോതാവസ്ഥയിൽ ആയ 14 കാരി റോഡിൽ ഇറങ്ങി നടന്നു.  ഇത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളായ യുവാക്കൾ പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പ്രചരണം.   കൊല്ലം അഞ്ചൽ ഏരൂരാണ് സംഭവം.

Screenshot 151

28 ആം ഓണത്തിന്റെ ആഘോഷമായി ബന്ധപ്പെട്ട് സ്ഥലത്ത് പരിസരവാസികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടി മദ്യപിച്ച് ലെക്ക് കെട്ട നിലയിൽ റോഡില്‍ ഇറങ്ങി നടന്നത്. പെണ്‍കുട്ടി മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായ അവിടെയുണ്ടായിരുന്ന ചില യുവാക്കൾ പെൺകുട്ടിയെ കാറിൽ കയറ്റി വീട്ടിലെത്തിച്ചു.

എന്നാൽ നാട്ടിൽ പ്രചരിച്ച വാർത്ത മറ്റൊന്നായിരുന്നു. മദ്യപിച്ച് അവശ  നിലയിലായ പെൺകുട്ടിയെ യുവാക്കൾ കാറിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നതാണ് പ്രചരിക്കപ്പെട്ട വാർത്ത.

ഈ വാര്‍ത്ത  വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നാട്ടുകാർ പെൺകുട്ടിയുടെ വീട്ടിലെത്തി. അപ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായി ഉറങ്ങുന്നതാണ് കണ്ടത്. ഇതോടെ നാട്ടുകാർ സംഭവം പോലീസിനെ അറിയിച്ചു.  പെൺകുട്ടിയെ യുവാക്കൾ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന നാട്ടുകാർ തെറ്റിദ്ധരിക്കുകയും ചെയ്തു. ഉടൻതന്നെ പോലീസ് സംഭവത്തെത്തി കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചുവെങ്കിലും പീഡിപ്പിച്ചതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് ബോധം വീണ്ടെടുത്ത പെൺകുട്ടികളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്നതായിരുന്നു പെൺകുട്ടിയുടെ മറുപടി. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിൽ  തന്നെ ആരും പീഡിപ്പിച്ചിട്ടില്ല എന്നും താൻ ബിയർ കഴിച്ച് ബോധം നഷ്ടപ്പെട്ടതാണെന്നും  പെൺകുട്ടി സമ്മതിച്ചു.