സ്കൂളിൽ നിന്നും കോളേജിൽ നിന്നും ഉള്ള വിനോദയാത്രകൾ സർക്കാർ ബസുകളിൽ ആക്കണം…നടി രഞ്ജിനി…

 

കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ വാഹനം അപകടത്തിൽപ്പെട്ട ഒൻപത് ജീവനുകൾ നഷ്ടപ്പെട്ടത്. കേരളത്തെ നടുക്കിയ ഈ സംഭവത്തിന് പിന്നില്‍ അമിത വേഗതയാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ റിപ്പോര്ട്ട് നല്കിയിരുന്നു.  നിരപരാധികളായ 9 പേരുടെ ജീവനാണ് ഈ അപകടത്തില്‍ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിൽ സ്കൂളിന്റെയും കോളേജിന്റെയും വിനോദ യാത്രകൾ സർക്കാർ ബസ്സുകളിൽ നടത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ്  പ്രമുഖ ചലചിത്ര താരം രഞ്ജിനി.

Screenshot 148

സംസ്ഥാനത്ത് വളരെ കർശനമായ മോട്ടോർ വാഹന നിയമങ്ങൾ നിലവിലുള്ളപ്പോൾ ഇത്തരത്തില്‍ സ്വകാര്യ ബാസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറനും മറ്റും  ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും നടി പറഞ്ഞു.

അതുകൊണ്ട് തന്നെ സർക്കാർ ചെയ്യേണ്ടത് സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദ യാത്രകളും സർക്കാർ ബസ്സുകളിൽ നടത്തുകയാണ് വേണ്ടത്. ഇതിലൂടെ കൂടുതൽ അപകടങ്ങളെ തടയാൻ കഴിയും. ഇത് കെ എസ് ആർ ടി സി ബസിന് അധിക വരുമാനം ഉണ്ടാകുന്നതിന് സഹായിക്കുമെന്നും നടി അഭിപ്രായപ്പെട്ടു.

 അതേസമയം 2018 ല്‍ ഉദ്ഘാടനം ചെയ്ത കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ താല്പര്യമുണ്ടെന്നും നടി പറഞ്ഞു.

വടക്കാഞ്ചേരി ബസ് അപകടത്തിന് ഉത്തരവാദികളായ ഡ്രൈവറെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഉറങ്ങിപ്പോയതു കൊണ്ടല്ല അപകടം സംഭവിച്ചതെന്നും തനിക്ക് മുന്നിൽ സഞ്ചരിച്ച കെ എസ് ആർ ടി സി ബസ് അപ്രതീക്ഷിതമായി ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായതെന്നും ഡ്രൈവർ ജോമോന്‍ പറഞ്ഞു. ഇയാൾക്കെതിരെ കൂടുതൽ കേസുകൾ ചുമത്തും എന്നാണ് അറിയാൻ കഴിഞ്ഞത്.