മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിസാം ബഷീർ സംവിധാനം ചെയ്യുന്ന രോഷാക്ക്. കേട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
ഒരു നീണ്ട ഇടവേളക്കു ശേഷം പ്രമുഖ നടി ബിന്ദു പണിക്കരും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ട് അടുത്തിടെ ഒരു മാധ്യമത്തിന് അവർ അഭിമുഖം നൽകിയിരുന്നു. എന്തുകൊണ്ടാണ് സിനിമാ ലോകത്ത് ഇത്ര വലിയ ഒരു ഗ്യാപ്പ് വന്നത് എന്ന് ബിന്ദു പണിക്കർ പറയുകയുണ്ടായി.
താൻ ഒരിക്കലും അഭിനയം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലന്നു ബിന്ദു പണിക്കര്‍ പറയുന്നു. തനിക്ക് അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടാണ് ഇതുവരെ അഭിനയിക്കാതിരുന്നത്. പക്ഷേ എന്തുകൊണ്ടാണ് അവസരം വരാതിരുന്നത് എന്നതിനെക്കുറിച്ച് അറിയില്ല. അതിന്റെ കാരണം എന്താണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല. ഒരുപക്ഷേ തനിക്ക് ചേർന്ന കഥാപാത്രങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍ ആരെങ്കിലും തന്നെ ബോധപൂർവ്വം സിനിമയില്‍ നിന്ന് മാറ്റി നിർത്തിയതായി തോന്നിയിട്ടില്ല എന്നും ബിന്ദു പണിക്കർ പറഞ്ഞു. ഈ ചിത്രത്തില്‍ ഗ്രേസ് ആന്റണിയുടെ അമ്മായി അമ്മയുടെ വേഷം ആണ് ബിന്ദു പണിക്കര്‍ ചെയ്യുന്നത്. എന്നാല്‍ സാധാരണ നമ്മൾ കണ്ടു ശീലിച്ച അമ്മായിയമ്മ മരുമകൾ കഥാപാത്രം ആയിരിക്കില്ല ഇതൊന്നും ബിന്ദു പണിക്കർ ചൂണ്ടിക്കാട്ടി.
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്ത നാൾ മുതൽ തന്നെ ഈ ചിത്രത്തെ ചുറ്റിപ്പറ്റി വലിയ കൗതുകമാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് റോഷാക്ക് എന്നാണ് അണിയറ സംസാരം.