ആനച്ചന്തം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറിയ നടിയാണ് രമ്യ നമ്പീശൻ. 2006ല്‍ തീയറ്ററില്‍ എത്തിയ ഈ ചിത്രത്തിൽ നായകൻ ജയറാം ആയിരുന്നു. നായികയായി രമ്യ നമ്പീശനെ തെരഞ്ഞെടുക്കാൻ ഇടയായ സാഹചര്യം നിർമ്മാതാവ് സമദ് മങ്കട ഒരു അഭിമുഖത്തിൽ സംസാരിക്കവേ പറയുകയുണ്ടായി.
ആനച്ചന്തം എന്ന ചിത്രത്തിൽ ജയറാം ഉൾപ്പെടെ മറ്റെല്ലാ താരങ്ങളെയും തീരുമാനിച്ചിരുന്നു. പക്ഷേ നായികയുടെ കാര്യത്തിൽ മാത്രം ഒരു തീരുമാനം എത്തിയിരുന്നില്ല. നായികയായി ഗ്രാമീണ ഭംഗി തുളുമ്പുന്ന ഒരു നടി വേണമായിരുന്നു. ഒരു പുതുമുഖം ആണെങ്കിലും കുഴപ്പമില്ല എന്ന രീതിയിലായിരുന്നു എല്ലാവരും ചിന്തിച്ചിരുന്നത്. ആ സമയത്താണ് രമ്യ നമ്പീശന്റെ മുഖചിത്രമുള്ള ഒരു മാഗസിൻ കാണാൻ ഇടയാകുന്നത്. ഇതോടെ രമ്യയെ കുറിച്ച് കൂടുതലായി അന്വേഷിച്ചു. അങ്ങനെയാണ് കലാകാരി ആണെന്നും കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുമാണ് എന്നും അറിയുന്നത്.
കേരളത്തനിമയുള്ള ഒരാളായി രമ്യയെ കണ്ടപ്പോൾ തോന്നി. പിന്നീട് അവരുമായി കൂടുതല്‍ സംസാരിച്ചു. സംവിധായകൻ ജയരാജ് ആണ് സംസാരിക്കുന്നതും രമ്യ നമ്പീശനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുക്കുന്നതും.
ചിത്രത്തിൽ രമ്യ വളരെ നന്നായി അഭിനയിച്ചുവെന്ന് സമദ് മങ്കട പറയുന്നു. അതേസമയം നായകനായി ജയറാം അല്ലാതെ മറ്റൊരു നടനും ആ വേഷത്തിൽ പറ്റില്ല എന്ന് അറിയാമായിരുന്നു. ജയറാം ആ വേഷം അഭിനയിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. മധു ചന്ദ്രലേഖ എന്ന ചിത്രത്തിനു ശേഷമാണ് ജയറാം ആനച്ചന്തത്തിൽ അഭിനയിക്കുന്നത്. കാരണം ഈ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ ജയറാമിനെ വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് നിർമ്മാതാവ് സമദ് മങ്കട പറയുന്നു.