നായികമാരും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്…അതുകൊണ്ട് ടെൻഷൻ ഇല്ലായിരുന്നു…അന്നൊക്കെ പലർക്കും ഡ്രസ്സ് തന്നെ ഇല്ലായിരുന്നുവെന്ന് ശ്രീലത നമ്പൂതിരി…

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് ഹാസ്യ നടി ആയും സ്വഭാവ നടിയായും തിളങ്ങി നിന്ന താരമാണ് ശ്രീലത നമ്പൂതിരി. ഇപ്പോഴും ശ്രീലത നമ്പൂതിരി ക്യാമറയ്ക്ക് മുന്നിൽ സജീവമാണ് . അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ  സിനിമകളിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ഇടയായ സാഹചര്യത്തെ കുറിച്ച് ശ്രീലത നമ്പൂതിരി മനസ്സ് തുറന്ന് സംസാരിക്കുകയുണ്ടായി.

Screenshot 124

താനും ചില ചിത്രങ്ങളിൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് ശ്രീലത സമ്മതിക്കുന്നു . എന്നാൽ അന്നുണ്ടായിരുന്ന നായികമാരും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. അതുകൊണ്ട് ആ കാര്യത്തില്‍ ഒരു ടെൻഷനും ഉണ്ടായിരുന്നില്ല . ഒപ്പം അഭിനയിച്ചവർ താൻ ഇടുന്നതിനേക്കാൾ ചെറിയ വസ്ത്രമാണ് ധരിച്ചത്.

Screenshot 123

ഉദയാ സ്റ്റുഡിയോയിൽ അഭിനയിക്കാൻ ചെന്നപ്പോൾ അവിടെ ഒരു ചെറിയ വസ്ത്രം തൂക്കിയിട്ടിരിക്കുന്നത് കണ്ടു. മേക്കപ്പ് ഇട്ട് കഴിഞ്ഞു ഡ്രസ്സ് ചെയ്യാൻ പറഞ്ഞപ്പോൾ ഇത് തനിക്കുള്ള വസ്ത്രമാണെന്ന് മേക്കപ്പ് മാൻ പറഞ്ഞു. ഇത്ര ചെറിയ വസ്ത്രമാണോ എന്ന് ചോദിച്ചു. അപ്പോൾ ആ ഡ്രസ്സിന് അടുത്ത് മറ്റൊരു ഡ്രസ്സ് കൂടി ഉണ്ടായിരുന്നു. അത് തന്റെ വസ്ത്രത്തെക്കാൾ വളരെ ഇറക്കം കുറഞ്ഞ ഒന്നായിരുന്നു. അത് ചിത്രത്തിലെ നായിക വിജയശ്രീക്ക് ഉള്ളതായിരുന്നു. എന്നാൽ പിന്നെ അതില്‍ കുഴപ്പമില്ലെന്ന് താനും കരുതി. അന്നൊക്കെ അഭിനയിക്കുമ്പോൾ പലർക്കും ഡ്രസ്സ് പോലുമില്ലായിരുന്നു. തനിക്കൊക്കെ കുറച്ചെങ്കിലും ഡ്രസ്സ് ഉണ്ടായിരുന്നതായും ശ്രീലത നമ്പൂതിരി പറയുന്നു. ഏതായലും ശ്രീലതയുടെ ഈ അഭിപ്രായം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.