മിന്നല്‍ പ്രതാപന്‍ താൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രമല്ല… ഒട്ടും പ്രതീക്ഷിക്കാതെ മനു അങ്കിള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നതിനെ കുറിച്ച് സുരേഷ് ഗോപി…

മമ്മൂട്ടി നായകനായി 1988 ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് മനു അങ്കിൾ. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തി ആണ്. മമ്മൂട്ടി , എംജി സോമൻ , പ്രതാപ് ചന്ദ്രൻ , ലിസി എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. മോഹന്‍ലാലും സുരേഷ് ഗോപിയും ഈ ചിത്രത്തില്‍ അഥിതി വേഷം അവതരിപ്പിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രം വളരെ ശ്രദ്ധേയമാണ്.

Screenshot 114
സുരേഷ് ഗോപിയുടെ ഈ പോലീസ് ഓഫീസർ വേറിട്ടതായിരുന്നു. എന്നാൽ ഈ കഥാപാത്രത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയത് എന്നതിനെക്കുറിച്ച് സുരേഷ് ഗോപി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

Screenshot 112

മിന്നൽ പ്രതാപൻ ചെയ്യേണ്ടിയിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു. മൂന്നുനാലു ദിവസം ജഗതി ശ്രീകുമാർ വരുന്നതിനു വേണ്ടി യൂണിറ്റ് മുഴുവന്‍ കാത്തിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. ഒടുവിൽ മമ്മൂട്ടി പിണങ്ങിപ്പോകും എന്ന സ്ഥിതിയെത്തി. അപ്പോഴാണ് വളരെ യാദൃശ്ചികമായി താൻ ആ ഷൂട്ടിംഗ് സെറ്റില്‍ എത്തുന്നത്. ഷൂട്ടിങ്ങിലെത്തിയവരെ വീട്ടിലേക്ക് ഉണ്ണാന്‍ ക്ഷണിക്കാൻ പോയതായിരുന്നു. അപ്പോഴാണ് ഈ വേഷം തന്നോട് ചെയ്യാൻ പറയുന്നത്.  ഈ വേഷത്തിനായി യൂണിഫോം തയ്ക്കുന്നതിന് തന്റെ അളവും മറ്റുമൊക്കെ പെട്ടെന്ന് അവിടെ വച്ച് എടുത്തു. താൻ ഇത് ചെയ്യില്ലന്നും തനിക്ക് കോമഡി വഴങ്ങില്ലെന്നും പലവട്ടം പറഞ്ഞുനോക്കി. എന്നാല്‍ അപ്പോൾ അവിടെ ഉണ്ടായിരുന്ന സംവിധായകൻ ജോഷി തന്നോട് ധൈര്യമായി ചെയ്യാൻ പറഞ്ഞു. അങ്ങനെയാണ് ആ ചിത്രത്തിൽ താന്‍ മിന്നല്‍ പ്രതാപന്‍ ആകുന്നതെന്ന് സുരേഷ് ഗോപി പറയുന്നു.