നടൻ ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഒരു പ്രമുഖ ചാനലിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
ശ്രീനാഥ് ഭാസി അവതാരകയോട് വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും, ഇത് വിശദീകരിക്കാനായി പങ്കെടുത്ത അഭിമുഖത്തിൽ നികേഷ് കുമാറിനോട് ശ്രീനാഥ് പറഞ്ഞത് പച്ചക്കള്ളം ആയിരുന്നെന്നും രാഹുൽ പറയുന്നു. വളരെ മോശം ഭാഷയിലാണ് ശ്രീനാഥ് ആർജെ യോട് സംസാരിച്ചതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ആദ്യം ഇത് പ്ലാൻ ചെയ്ത ഒരു വിവാദം ആയിരിക്കും എന്നാണ് കരുതിയത്.
പ്രേംന നസീര്‍ മുതലുള്ള താരങ്ങൾ അച്ചടക്കവും കമ്മിട്ട്മെന്റും ഉള്ളവരാണ്. അത്തരക്കാർക്ക് ഇടയിലേക്ക് ഒരു അച്ചടക്കവും ഇല്ലാത്ത അഹങ്കാരി ആയ ഒരാൾ വരുമ്പോൾ അയാൾക്കെതിരെ നടപടി ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്.
അതേസമയം ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി നടത്തിയ അഭിപ്രായപ്രകടനത്തെയും രാഹുൽ ഈശ്വർ ചോദ്യം ചെയ്തു. മമ്മൂട്ടി ഏകപക്ഷീയമായി ആണ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞതെന്ന് രാഹുൽ പറഞ്ഞു. നിഷ്പക്ഷമായ നിലപാടായിരുന്നു മമ്മൂട്ടി സ്വീകരിക്കേണ്ടിയിരുന്നത്. കാരണം മമ്മൂട്ടിയുടെ നിലപാട് ഒരുപാട് പേർ ശ്രദ്ധിക്കുന്നതാണ്.
നികേഷ് കുമാറിന്റെ അഭിമുഖത്തിൽ പങ്കെടുത്തപ്പോള്‍ ശ്രീനാഥ് ഭാസിക്ക് തേനും പാലും ഒലിക്കുകയായിരുന്നു. എന്നാൽ ജൂനിയർ ആയ ഒരു അവതാരകയുടെ മുന്നിലിരിക്കുമ്പോൾ ഇത്രത്തോളം അഹങ്കാരം കാണിക്കുന്നത് ശരിയായ നടപടിയാണോ എന്ന് രാഹുൽ ചോദിക്കുന്നു. നല്ല നടൻ ആണെങ്കിലും അഹങ്കാരം കൊണ്ടും കമ്മിറ്റ്മെന്റ് ഇല്ലായ്മ കൊണ്ടും അദ്ദേഹത്തിന്റെ കരിയർ നഷ്ടപ്പെടരുത്. ശ്രീനാഥ് ഭാസി കുറച്ചുകൂടി വിനയവും പക്വതയും കാണിക്കണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.