അന്ന് തന്നെ വിലക്കിയപ്പോൾ പ്രതികരിക്കാൻ ആരുമുണ്ടായില്ല… വര്‍ഷങ്ങളോളം സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നതിനെ കുറിച്ച് സംവിധായകൻ വിനയൻ….

ആരുടേയും അന്നം മുടക്കാൻ പാടില്ല എന്ന് ശ്രീനാഥ് ഭാസിയുടെ വിലക്ക് ചൂണ്ടിക്കാട്ടി മമ്മൂട്ടി പ്രതികരിച്ചത് കഴിഞ്ഞ ദിവസമാണ്. ഇത് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.

vinayan director 1200

ശ്രീനാഥ് ഭാസിയെ  വിലക്കിയ നടപടിയോട് താൻ യോജിക്കുന്നില്ല എന്ന് വിനയൻ പറഞ്ഞു. മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരിച്ചത് നന്നായെന്നും വിനയൻ അഭിപ്രായപ്പെട്ടു. ഒരിക്കലും ഒരാൾ തൊഴിൽ ചെയ്യുന്നതിന് വിലക്കാൻ പാടില്ല. എന്നാൽ തന്നെ വിലക്കിയപ്പോൾ ഇവിടെ പ്രതികരിക്കാൻ ആരും ഉണ്ടായിട്ടില്ല എന്നും വിനയൻ പറഞ്ഞു.

ഒരിക്കലും ജോലി ചെയ്യുന്നതിൽ നിന്നും ഒരാളെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധിക്കുന്നത് തെറ്റാണെന്നും ശ്രീനാഥ് ഫാസിക്കെതിരെയുള്ള  വിലക്ക് പിൻവലിച്ചതായാണ് താന്‍  മനസ്സിലാക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസി വിഷയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞു.


അതേസമയം ശ്രീനാഥ് ഭാസി അവതാരകയുടെ മോശമായി സംസാരിച്ച വിഷയത്തിൽ,  ഓരോ ആളുകളും അവരവരുടെ ചോദ്യങ്ങളും അതുപോലെയുള്ള മറുപടികളും അവരവര്‍ക്ക് മാത്രമാണെന്നും അതിനെ നമുക്ക് നിയന്ത്രിക്കുന്നതിനോ സെൻസർ ചെയ്യുന്നതിനോ കഴിയില്ലന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

എന്നാല്‍ ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്ക് ഇപ്പോഴും നിലനിൽക്കുന്നതായാണ് പ്രൊഡ്യൂസ് അസോസിയേഷൻ അഭിപ്രായപ്പെട്ടത്. ശ്രീനാഥ് ഭാസിക്കെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും സംഘടനയുടെ വക്താവ് പ്രതികരിച്ചു.

യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി സംസാരിച്ച ശ്രീനാഥ് ഭാസിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ചിരുന്നു. അവതാരക പിന്നീട് പരാതി പിൻവലിക്കുകയും ചെയ്തു. എന്നാല്‍ സംഭവം നടക്കുമ്പോൾ ശ്രീനാഥ് ഭാസി  ലഹരി ഉപയോഗിച്ചിരുന്നു എന്ന് അറിയാൻ നടന്റെ ബോഡി സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം വന്നതിനുശേഷം ആകും ശ്രീനാഥ് ഭാസിക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാവുക.