ബിഗ് ബോസ് 2 ല് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന രണ്ട് മത്സരാർത്ഥികൾ ആയിരുന്നു മഞ്ജു പത്രോസും ഫുക്രുവും . പക്ഷേ ഇരുവരുടെയും സൗഹൃദം സമൂഹ മാധ്യമത്തിൽ വലിയതോതിൽ വിമർശിക്കപ്പെട്ടു. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ദയ അശ്വതിയും ഈ വിഷയത്തിൽ മഞ്ജുവിനെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ദയക്കു മറുപടി നൽകിയിരിക്കുകയാണ് മഞ്ജു പത്രോസ്.
ബര്ണാച്ഛനെയല്ലാതെ തന്റെ മകനായി വേറെ ആരെയും കാണാനാവില്ല എന്ന് താന് പറഞ്ഞിരുന്നു. അത് ബിഗ് ബോസിൽ പോകുന്നതിനു മുൻപാണ് പറഞ്ഞത്. അതുവരെ ആരെയും അങ്ങനെ കാണാൻ പറ്റിയിട്ടില്ല. താൻ അങ്ങനെ പറയാൻ ഒരു സാഹചര്യമുണ്ട്. ചിലർ ഫോൺ വിളിച്ച് പെങ്ങളെ പോലെയാണ് മകളെ പോലെയാണ് എന്ന് പറയും. വിളിക്കുന്നവരെ വിഷമിപ്പിക്കുന്നുണ്ടെന്ന് കരുതി അവരെ വെറുപ്പിക്കാതെ സംസാരിക്കും. എന്നാൽ പിന്നീട് എല്ലാദിവസവും ഇങ്ങനെ ഫോൺകോൾ വരും. ഈ കാരണം കൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്.
അതിനു ശേഷം ആണ് ബിഗ് ബോസിൽ പോകുന്നത്. അത് മറ്റൊരു ജീവിതമാണ്. മറ്റൊരു ലോകമാണ്.തമ്മിൽ പരിചയമില്ലാത്ത 16 പേർ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒരു സ്ഥലത്ത് കഴിയുന്നു. 40 വയസ്സിനിടയിൽ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല.
വളരെ എളുപ്പം സർവൈവ് ചെയ്യാം എന്ന് കരുതിയാണ് അവിടേക്ക് പോയത്. പക്ഷേ അവിടെ എത്തിയപ്പോൾ മകനെ കാണണമെന്ന് തോന്നി. അപ്പോഴാണ് ഫുക്രു സ്വന്തം മകനെപ്പോലെ പെരുമാറിയത്. തന്നെ മകനും മഞ്ജു പത്രോസ് എന്ന് വിളിക്കാറുണ്ട്. അതുപോലെ ഫുക്രുവും വിളിച്ചു. അത് പലപ്പോഴും മകൻ വിളിക്കുന്നത് പോലെയാണ് തോന്നിയത്. മകനെപ്പോലെ ഫുക്രുവും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഭക്ഷണം തന്നു. അപ്പോഴാണ് മകൻ ബർണാച്ഛനുമായി റിലേറ്റ് ചെയ്തത്. പക്ഷേ ഫുക്രുവിനെ മകനായി ദത്തെടുത്തു എന്ന് അതിന് അർത്ഥമില്ല. ഓന്ത് നിറം മാറുന്നതുപോലെ മാറുകയാണോ എന്ന് ദയ അശ്വതി ചോദിച്ചിരുന്നു. പക്ഷേ ഇതാണ് വാസ്തവമെന്ന് മഞ്ജു പത്രോസ് പറയുന്നു.