അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയിരുന്നു. ഈ വിഷയത്തിൽ നടൻ ക്ഷമാപണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അവതാരക പിന്നീട് കേസ് പിൻവലിക്കുകയും ചെയ്തിരുന്നു.
എന്നാൽ സിനിമാ നിർമ്മാതാക്കളുടെ സംഘടന നടനെതിരെ ഏർപ്പെടുത്തിയ വിലക്ക് തെറ്റാണെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ആർക്കും ഒരാളുടെ തൊഴിൽ നിഷേധിക്കാൻ അവകാശമില്ല. ആരാണെങ്കിലും ഒരാളെ വിലക്കുന്ന് തെറ്റായ കാര്യമാണ്. അത് അന്നം മുട്ടിക്കുന്ന പരിപാടിയാണ്. അത് ആരും ചെയ്യാൻ പാടില്ല. അന്നാല്‍ നടനെതിരെ നിലനില്‍ക്കുന്ന വിലക്ക് പിൻവലിച്ചതായി അറിയാൻ കഴിഞ്ഞെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. തന്റെ ഏറ്റവും പുതിയ ചിത്രമായ റോഷത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത മീറ്റിലാണ് മമ്മൂട്ടി ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചത്.
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷാക്ക്. ഈ ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്തിറങ്ങിയപ്പോൾ മുതൽ തന്നെ മലയാളികൾക്കിടയിൽ വലിയ കൗതുകം ആണ് ഉണ്ടായത്. ഒക്ടോബർ ഏഴിനാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.
ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വെല്ഫെററര് ഫിലിംസ് ആണ് തീയറ്ററിൽ എത്തിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. മമ്മൂട്ടിയുടെ വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും റോഷാക് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.