11 മക്കളും 40 പേരക്കുട്ടികളുമുള്ള ഷൌക്കത്തിന് വല്ലാത്ത ഏകാന്തതയാണ്…ഏകാന്തത മാറ്റാന്‍ അഞ്ചാമതും വിവാഹം കഴിച്ച് 56 കാരൻ…വധുവിനെ കണ്ടെത്തി നൽകിയത് പെൺമക്കൾ…

ഏകാന്തത മാറ്റാൻ പല വഴികളും തേടുന്നവരെ കുറിച്ച് നമുക്കറിയാം. ഓരോരുത്തരും വ്യത്യസ്തരാണല്ലോ.  ഇന്നീ പറയാന്‍ പോകുന്നത് അത്തരത്തില്‍ വ്യത്യസ്തനായ ഒരാളെ കുറിച്ചാണ്. എല്ലാവരില്‍ നിന്നും  തികച്ചും വ്യത്യസ്തനാണ് 56 കാരനായ ഈ പാകിസ്ഥാൻ സ്വദേശി.  അദ്ദേഹം തന്‍റെ ഏകാന്തതയെ മറികടക്കാൻ കണ്ടെത്തിയത് വളരെ വിചിത്രമായ ഒരു മാർഗമാണ്. ഏകാന്തത മറികടക്കാൻ അഞ്ചാമത് ഒരു വിവാഹം കൂടി  കഴിച്ചിരിക്കുകയാണ് ഇദ്ദേഹം.

Screenshot 38

11 മക്കളും 40 പേരക്കുട്ടികളും ഉള്ള ഷൗക്കത്ത് എന്ന 56 കാരനാണ് നമ്മുടെ കഥാനായകൻ.  ഇദ്ദേഹത്തിന് മുന്‍ ബന്ധങ്ങളില്‍ നിന്നും 10 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്. ഇതിൽ 9 പേരും വിവാഹിതരാണ്. മറ്റു രണ്ടു പേർ കൂടി വിവാഹിതരായി കഴിഞ്ഞാൽ പിതാവ് തനിച്ചായി പോകും എന്ന് പറഞ്ഞു അച്ഛന് പുതിയ വധുവിനെ കണ്ടെത്തി നൽകിയത് പെണ്‍മക്കല്‍ തന്നെയാണ്.

പാക്കിസ്ഥാനിലെ ഒരു പ്രമുഖ യൂട്യൂബ് ചാനലിലാണ് ഇതേക്കുറിച്ചുള്ള വാർത്ത പുറത്തു വന്നത്. വളരെ വേഗം തന്നെ ഈ വാര്ത്ത വൈറലായി മരുകയും ചെയ്തു.   

Screenshot 37

പ്രായം ശരീരത്തിൽ മാത്രമാണെന്നും മനസ്സ് ഇപ്പോഴും ചെറുപ്പമാണെന്നും ഷൗക്കത്ത് പറയുന്നു. മുൻ ഭാര്യമാരെല്ലാം മരിച്ചതു കൊണ്ട്  മക്കളാണ് തന്റെ വിവാഹത്തിന് മുൻകൈ എടുത്തതെന്നും അദ്ദേഹം ഈ വീഡിയോയിൽ പറയുന്നുണ്ട്.

അതേസമയം വളരെ വലിയ ഒരു കുടുംബത്തിലേക്ക് എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഷൗക്കത്തിന്റെ പുതിയ ഭാര്യ പ്രതികരിച്ചു. അതേ സമയം സമൂഹ മാധ്യമത്തില്‍ ഷൌക്കത്തും അദ്ദേയഹത്തിന്റെ വിവാഹങ്ങളും വലിയ വാര്‍ത്ത ആയി മാറിയിരിക്കുകയാണ്.