മക്കളെക്കാൾ ഭേദം മരുമക്കളാണ്…ഏറ്റവും കൂടുതൽ സ്നേഹം ഉള്ളത് കൊച്ചുമക്കൾക്കാണ്…മല്ലിക സുകുമാരൻ..

മല്ലിക സുകുമാരൻ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വ്യക്തിത്വമാണ്. താരമാതാവ് എന്ന നിലയിൽ മലിക സുകുമാരന് നിരവധി ആരാധകരുണ്ട്. സമൂഹ മാധ്യമത്തിലും വളരെ സജീവമായ മല്ലിക തന്റെ കുടുംബത്തെ കുറിച്ചും അവരുടെ സ്നേഹത്തെക്കുറിച്ചും അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ്സു തുറക്കുകയുണ്ടായി.

തന്റെ കാഴ്ചപ്പാടിൽ മരുമക്കൾ രണ്ടു പേരും വളരെ കറക്റ്റ് ആണ് എന്നാണ് മല്ലികയുടെ പക്ഷം. പൃഥ്വിരാജിന്  ഒന്നിനും സമയമില്ല എപ്പോഴും തിരക്കാണ്. ഇന്ദ്രനും പൂർണ്ണമയും അതുപോലെ തന്നെ. പൂർണിമയ്ക്ക് സ്വന്തമായി ബൂട്ടിക് ഉണ്ട്. വീടിന്റെ പണി നടക്കുന്നുണ്ട്,  അത് നോക്കണം. തന്റെ മക്കൾക്ക് തീരെ അറിവില്ലാത്ത പെൺകുട്ടികൾ പറ്റില്ല.  കുറച്ചൊക്കെ സ്മാർട്ട് ആയിരിക്കണം എന്ന് മല്ലിക പറയുന്നു.

Screenshot 17

പുറമേ സ്നേഹം കാണിച്ചില്ലെങ്കിലും ഉള്ളിൽ ഒരുപാട് സ്നേഹമുള്ള വ്യക്തിയാണ് പൃഥ്വിരാജ്. താന്‍ ഒരു കാര്യം പറഞ്ഞാൽ ഉറപ്പായിട്ടും അത് ചെയ്യും,  അതുപോലെതന്നെയാണ് മരുമകൾ സുപ്രിയയും. വരാനും കാണാനും സമയമില്ല. സിനിമാ നിർമ്മാണത്തിന്റെ തിരക്കിലാണ്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും പൂർണിമ തന്നെ കാണാൻ ഓടി വരും. ഇന്ദ്രജിത്ത് അങ്ങനെ വരാറില്ല. മക്കളെ നോക്കുമ്പോൾ അവരെക്കാള്‍ ഭേദം മരുമക്കളാണെന്ന് മല്ലിക പറയുന്നു.

 മരുമക്കൾ വല്ലപ്പോഴുമെങ്കിലും വരും പക്ഷേ മക്കൾ വീഡിയോ കോളിലൂടെ ഇതാണോ അമ്മ എന്ന് ചോദിക്കുന്നത് പോലെയാണ്. ആരും ചെന്നില്ലെങ്കിൽ അമ്മയ്ക്ക് വിഷമമാകും എന്ന് കൂടുതലായി മനസ്സിലാക്കുന്നത് പൂർണമായാണ്. സുപ്രിയയ്ക്ക് അത് മനസ്സിലാകാഞ്ഞിട്ടല്ല പക്ഷേ തിരക്ക് കൂടുതലാണ്. മക്കളേക്കാള്‍ തന്നോട് ഏറ്റവും കൂടുതൽ സ്നേഹമുള്ളത് കൊച്ചുമക്കൾക്കാണെന്നും  മല്ലിക പറയുന്നു.