ചെവിയിൽ നിന്നും രക്തം വന്നു… പക്ഷേ ആ വേദനയൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ല…തൃഷ…

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ സെപ്റ്റംബർ 30നാണ് തിയേറ്ററിലെത്തിയത്. ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ നിരവധി കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ ചിത്രം. വിക്രം , ജയം രവി , ഐശ്വര്യ റായി, തൃഷ, ശോഭിത ദൂലി പാല  തുടങ്ങി വൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

Screenshot 12

 എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കും ശോഭിതയ്ക്കും ഉണ്ടായ പരിക്കിനെ കുറിച്ചും തനിക്ക് ഏറെ ഇഷ്ടമുള്ള ഭാഗത്തെ കുറിച്ചും നടി തൃഷ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സമയമില്ലായ്മ അതാണ് ഈ സിനിമയുടെ ഏറ്റവും മികച്ച ഭാഗം എന്നു തൃഷ പറയുന്നു. എല്ലാവരും ഒപ്പമില്ലാത്തഒരു ചിത്രം ആയിരുന്നു ഇതെങ്കില്‍ അത് വളരെ പ്രയാസം ഉണ്ടാക്കുന്ന കാര്യമായേനെയെന്ന് തൃഷ പറയുന്നു. എന്നാൽ വളരെ രസകരമായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്. ഷൂട്ടിനിടെ ശോഭിതയുടെ ചെവിയിൽ നിന്ന് രക്തം വരികയും കൈക്ക് പോറലുകൾ ഉണ്ടാവുകയുമൊക്കെ ചെയ്തു. പക്ഷേ എങ്കിലും ഷൂട്ടിന്റെ ഇടയിൽ അതൊന്നും ആരെയും ബാധിച്ചിട്ടില്ലെന്ന് തൃഷ പറയുന്നു.

Screenshot 13

 കൽക്കി എഴുതിയ ചരിത്ര നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം 500 കോടി മുതൽ മുടക്കി നിർമ്മിച്ചിരിക്കുന്നത് മണിരത്നത്തിന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആയ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇതിനോടകം ബോക്സ് ഒഫ്ഫീസ്സില്‍ നിരവധി കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഈ ചിത്രം ഭേദിച്ചു കഴിഞ്ഞു.  

.