വെറുതെ അല്ലല്ലോ പണം തന്നിട്ടല്ലേ എന്ന് പ്രൊഡ്യൂസര്‍ ചോദിച്ചു… കയ്യിൽ കിട്ടിയതൊക്കെ എടുത്ത് എറിഞ്ഞതിനു ശേഷം ഞാന്‍ അവിടെ നിന്നും ഇറങ്ങിപ്പോയി… ഷൂട്ടിങ്ങിന്റെ ഇടയിൽ നിന്നും ഇറങ്ങി പോയതിനെക്കുറിച്ച് അർച്ചന മനോജ്…

മിനി സ്ക്രീൻ പ്രേക്ഷകർക്ക് വളരെ ചിരപരിചിതയായ നടിയാണ് അർച്ചന മനോജ്‌. ഒരിക്കൽ സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടെ താൻ അതിൽനിന്നും ഇറങ്ങിപ്പോയ സാഹചര്യത്തെക്കുറിച്ച് അർച്ചന ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

Screenshot 3

ചെറിയ ഒരു പ്രശ്നത്തിന്റെ പേരിലായിരുന്നു അന്ന് ഇറങ്ങിപ്പോയത്. ഒരുപാട് ശത്രുക്കൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. പ്രായമുള്ള ആളായിരുന്നു സീരിയലിന്‍റെ  പ്രൊഡ്യൂസർ. അന്ന് മകൾ ചെറിയ കുട്ടിയായിരുന്നു. മകളെ ഗർഭിണി ആയിരിക്കുമ്പോൾ തന്നെ എട്ടു സീരിയലുകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സീരിയലുകളിൽ മെയിൻ വേഷമായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ ഒരു ചാനലിൽ ഒരു സീരിയലിൽ മാത്രമേ ചെയ്യാൻ പറ്റൂ. എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ല,  എത്ര സീരിയൽ വേണമെങ്കിലും ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു.

Screenshot 2

മകൾക്ക് ആറുമാസം മാത്രം പ്രായമുള്ളപ്പോൾ അവളെ വീട്ടിലിട്ടു വന്നതാണ്. പിന്നീട് മൂന്നാലു മാസത്തേക്ക് വീട്ടിൽ പോകാൻ പറ്റിയില്ല. വീട്ടിൽ പോകണമെന്ന് നിർമ്മാതാവിനോട് പറഞ്ഞു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. വെറുതെ ഒന്നുമല്ലല്ലോ പൈസ തന്നിട്ടല്ലേ എന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ വല്ലാത്ത ദേഷ്യം വന്നു. എന്തൊക്കെയോ വലിച്ചെറിഞ്ഞിട്ടു അവിടെ നിന്നും ഇറങ്ങിപ്പോയി. കോടികൾ തരാമെന്ന് പറഞ്ഞാലും ആ മനുഷ്യൻ നിർമ്മിക്കുന്ന സീരിയലിൽ അഭിനയിക്കില്ലന്ന് പറഞ്ഞു. അന്ന് 22 വയസ്സ് മാത്രമായിരുന്നു പ്രായം. ആ പ്രായം കൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാൽ പിന്നീട് ആലോചിച്ചപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല അദ്ദേഹത്തിന്റെ വർക്കുകളും കിട്ടിയിട്ടില്ലെന്ന് അർച്ചന പറയുന്നു.