എന്റെ ഭർത്താവ് എന്റെ മാത്രമായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു…അതൊരു തെറ്റല്ല… പാർഥിപൻ അങ്ങനെ പറയുന്നതിൽ ഒരർത്ഥവുമില്ല…വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ കുറിച്ച് സീത…

മലയാളത്തിലും തമിഴിലും ഒരുപോലെ നിരവധി ആരാധകർ ഉള്ള നടിയാണ് സീത. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുളമായി സിനിമാലോകത്ത് സജീവമാണ് സീത. ബിഗ് മിനിസ്ക്രീനിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന അവർ ഒരു നിർമാതാവ് കൂടിയാണ്. രണ്ടു പ്രാവശ്യം വിവാഹം കഴിഞ്ഞെങ്കിലും പിന്നീട് വേർപെടുത്തുകയായിരുന്നു.

തമിഴിലെ പ്രമുഖ നടൻ പാർത്ഥിപനമായി പത്ത് വർഷത്തോളം ദാമ്പത്യ ബന്ധം പുലർത്തിയെങ്കിലും 2001ൽ ഇവർ വേർപിരിഞ്ഞു. പാർത്ഥനുമായുള്ള പ്രണയകാലത്തെ കുറിച്ച് സീത ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്.

Screenshot 261

 തന്നോടുള്ള പ്രണയം ആദ്യം പറയുന്നത് സീതയാണെന്നാണ് പാര്‍ത്ഥിപന്‍ മുൻപ് പറഞ്ഞിട്ടുള്ളത്. താൻ എപ്പോൾ ഇഷ്ടം പറഞ്ഞാലും സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു സീത എന്നും പാർത്ഥൻ പറഞ്ഞിരുന്നു. എന്നാൽ വിവാഹ ജീവിതം തകരാനുള്ള കാരണം സീതയുടെ അമിത പ്രതീക്ഷകൾ ആയിരുന്നു എന്നാണ് പാർഥിപന്റെ പക്ഷം. ഇത് വാസ്തവ വിരുദ്ധമാണെന്നാണ് സീത പറയുന്നത്. പാർത്ഥൻ അന്ന് പറഞ്ഞതൊക്കെ കള്ളം ആയിരുന്നുവെന്നും സീത വിശദീകരിക്കുന്നു.

രണ്ടുപേരുടെയും ഉള്ളിൽ പ്രണയം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇഷ്ടം തന്നെ കൊണ്ട് ആദ്യം പറയിപ്പിച്ചത് പാര്‍ത്ഥിപനാണ്. കാരണം താൻ എപ്പോൾ വിളിച്ചാലും ആ മൂന്നു വാക്ക് എപ്പോൾ പറയുമെന്ന് ചോദിക്കാറുണ്ടായിരുന്നു. പ്ലീസ് ഒന്നു പറയൂ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. എന്നാൽ പാർത്ഥൻ ഉദ്ദേശിക്കുന്ന ഐ ലവ് യു എന്ന മൂന്നു വാക്ക് പറയാനുള്ള ഒന്നും അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നില്ല. പിന്നെയും ഒരു മാസത്തോളം കഴിഞ്ഞിട്ടാണ് താൻ അത് പറയുന്നതെന്ന് സീത പറയുന്നു.

Screenshot 262

 ഒരു ദിവസം പാര്‍ത്ഥിപനുമായി സംസാരിക്കുന്നതിനിടയിൽ ഐ ലവ് യു എന്ന വാക്ക് അറിയാതെ വന്നുപോയി. എന്നാൽ ബന്ധം വേർപ്പെടുത്തിയതിനു ശേഷവും താനാണ് ഇഷ്ടം തുറന്നു പറഞ്ഞത് എന്ന് പ്രാർത്ഥിപന്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതിനു പിന്നിലുള്ള യാഥാർത്ഥ്യം ഇതാണ്. ആ സത്യം മറച്ചുവച്ചുകൊണ്ടാണ് അയാള്‍ എപ്പോഴും സംസാരിക്കുന്നത്. അത് പറഞ്ഞത് താനായിരുന്നുവെങ്കിലും തന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത് പാർത്ഥിപന്‍ ആയിരുന്നുവെന്ന് സീത പറയുന്നു.

താൻ പ്രതീക്ഷിച്ചത് കിട്ടാതിരുന്നത് കൊണ്ടാണ് ദാമ്പത്യജീവിതം തകർന്നുപോയത് എന്ന് പാര്‍ത്ഥിപന്‍ പറയുന്നതിനോട് യോജിപ്പാണ് ഉള്ളത്. മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് വന്ന ഒരു ശരാശരിയായ പെൺകുട്ടിയായിരുന്നു താൻ. പണവും മുതലും ഒന്നും ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ പുരുഷന്‍ തനിക്ക് മാത്രമാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഭർത്താവിൽ നിന്ന് കൂടുതലായി സ്നേഹം കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് കിട്ടിയില്ലന്നു സീത പറയുന്നു.