തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സൂപ്പർ താര പരിവേഷമുള്ള നടനാണ് ശരത്കുമാർ. രാഷ്ട്രീയപ്രവർത്തകരായും ബോഡി ബിൽഡറായും അദ്ദേഹം നിരവധി അനുയായികളെ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ശരത്കുമാർ ആദ്യമായി പ്രധാന വേഷം അവതരിപ്പിച്ചത് സൂര്യൻ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ വിജയമാണ് ശരത് കുമാറിനെ സൂപ്പർതാര പരിവേഷമുള്ള നടനാക്കി മാറ്റിയത്.തമിഴിൽ മാത്രമല്ല മലയാളത്തിലും തെലുങ്കിലും ഒക്കെ നിരവധി സിനിമകൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ അദ്ദേഹം മണിരത്നത്തിന്റെ ചരിത്ര പശ്ചാത്തലമുള്ള ചിത്രമായ പൊന്നിയന്‍ സെൽവനിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. കൽക്കി രചിച്ച പൊന്നിയന്‍ സെൽവൻ എന്ന നോവൽ സിനിമയാക്കുക എന്നത് മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു. വിക്രം ഐശ്വര്യ റായി കാർത്തി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
ഈ ചിത്രത്തിൽ പെരിയ പഴുവേട്ടരായന് എന്ന കഥാപാത്രത്തെയാണ് ശരത്കുമാർ അവതരിപ്പിച്ചിരിക്കുന്നത്. ശരത്കുമാറിന്റെ ഭാര്യയായി അഭിനയിച്ചിരിക്കുന്നത് ഐശ്വര്യ റായിയാണ്. നന്ദിനി എന്ന റാണിയുടെ വേഷമാണ് ഐശ്വര്യ അഭിനയിച്ചത്. ഇരുവരുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഐശ്വര്യ റായിയുടെ ഒപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
ഐശ്വര്യറായിയുടെ ഒപ്പം പ്രണയ രംഗങ്ങൾ ചെയ്തപ്പോൾ വല്ലാത്ത ചമ്മൽ തോന്നിയതായി ശരത് കുമാർ പറയുന്നു. പ്രണയ രംഗങ്ങൾ ചെയ്യാൻ മണ്ണിരത്നം നിർബന്ധിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞതു പോലെയാണ് എല്ലാം ചെയ്തത് എന്നും ശരത് കുമാർ പറഞ്ഞു.