സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു മേഹൂം മൂസ. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് . ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത് വളരെ ഗൗരവമുള്ള ഒരു വിഷയമാണ്. തമാശയുടെ മേമ്പൊടിയിൽ കലർത്തി സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ വളരെ വേറിട്ട അഭിനയ മുഹൂർത്തമാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. തമാശയിൽ തുടങ്ങി ഒടുവിലെത്തിയപ്പോൾ ചിത്രം കരയിപ്പിച്ചു കളഞ്ഞു എന്ന് കണ്ടിറങ്ങിയ മിക്ക പ്രേക്ഷകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ ഈ ചിത്രം വിജയിച്ചതിലുള്ള സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി. മേജര് രവി ഈ ചിത്രത്തിൽ ഒരു വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.
അതീവ ഗൗരവകരമായ ഒരു വിഷയം വളരെ നർമ്മത്തോടെ ആണ് ചിത്രം കൊണ്ടുപോയിരിക്കുന്നത് എന്ന് മേ ഹൂം മൂസയുടെ വിജയത്തെക്കുറിച്ച് മേജർ രവി പറയുന്നു. ചിത്രം വിജയിച്ചതിന്റെ എല്ലാ ക്രെഡിറ്റും എഴുത്തുകാരനാണ് ഉള്ളത്. ഈ സിനിമയിൽ സുരേഷ് ഗോപിയുടെ വേറിട്ടൊരു മുഖമാണ് കണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങൾ യഥാർത്ഥത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ശ്രിന്ദ ച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇത്രത്തോളം നന്നായി ഹ്യൂമർ കൈകാര്യം ചെയ്ത നടിമാർ അടുത്ത കാലത്ത് ഉണ്ടായിട്ടില്ല എന്നും മേജർ രവി കൂട്ടിച്ചേർത്തു.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാന് മേ ഹൂം മൂസ. 1998 മുതൽ 2018 വരെയുള്ള കാലഘട്ടമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രം പറയുന്നത് മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ്. വലിയൊരു താരനിര തന്നെ അണിനിരന്നിട്ടുള്ള ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രൂപേഷ് റെയിൻ ആണ്.