നടന്‍ ഷിജു തനിക്കെതിരെ സെക്ഷുവല്‍ അബ്യൂസ് നടത്തി, ഗുരുതര ആരോപണങ്ങളുമായി രേവതി സമ്പത്ത് !!

ഒരുകാലത്ത് സീരിയല്‍ രംഗത്ത് ഏറ്റവും തിളങ്ങിയ നിന്ന നടന്മാരില്‍ ഒരാളായിരുന്നു ഷിജു. നിരവധി സിനിമകളിലും നായകനും ഉപനായകനും അടക്കം വളരെ വ്യത്യസ്ഥമായ വേഷങ്ങള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഷിജുവിനെതിരെയും രാജേഷ് ടച്ച് റിവര്‍ എന്ന മറ്റൊരു യുവസംവിധായകനെതിരെയും അതി ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാന്നു പ്രശസ്ത നടി രേവതി സമ്പത്ത്.

തന്‍റെ സ്വന്തം ഫെയിസ് ബുക്ക് പേജിലൂടെ ആണ് ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു ചിത്രത്തിന്റെ സെറ്റില്‍ വച്ച് അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി താന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ തന്‍റെ വായടപ്പിക്കാന്‍ ഷിജുവും സംവിധായകനായ രാജേഷ് ടച്ച് റിവരും ശ്രമിച്ചുഎന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ തനിക്കെതിരെ സെക്ഷുവല്‍ അബ്യൂസ് ഉള്‍പ്പെടെ ഇദ്ദേഹവും കൂട്ടാളികളും നടത്തിയത്രേ. അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പോലും ചോദിക്കണോ പറയാനോ പാടില്ല എന്ന രീതിയില്‍ തന്നെ താക്കീത് ചെയ്തുവെന്നും ഇവര്‍ തന്‍റെ കുറിപ്പില്‍ പറയുന്നു.

രാത്രി രണ്ട് മണിക്ക് ശേഷമുള്ള ഷിജുവിന്റെയും സുഹൃത്തിന്റെയും മദ്യപാന സദസ്സിലേക്ക് ഹേമന്ത് രമേഷ് എന്ന അസ്സിസ്റ്റട്ന്‍റിനെ അയച്ച് തന്നെ വിളിപ്പിച്ചു. നേരം വെളുത്തിട്ടാകാം കൂടിക്കാഴ്ച എന്ന് പറഞ്ഞിട്ടു പോലും അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലന്നും ഇവരുടെ കുറിപ്പില്‍ പറയുന്നു. അസ്സമയത്ത് കുറച്ച് മദ്യപാനികളുടെ മുന്നില്‍ നിര്‍ത്തി കുറ്റവിചാരണ നേരിടേണ്ടി വരുന്ന ഒരു പെണ്ണിന്റെ മാനസ്സിക അവസ്ഥ ഊഹിക്കുവുന്നതെയുള്ളൂ.

എന്നിട്ട് ഒരിക്കല്‍ പോലും ഷിജുവിന്റെ ഭാഗത്ത് നിന്നും ഒരു സഹജീവിയോട് കാണിക്കണ്ട തരത്തിലുമുള്ള അനുകമ്പ പോലും ഉണ്ടായില്ല. ആ രാത്രി മാനസികമായ തന്നെ തളര്‍ത്തുക ആയിരുന്നു അവിടെ കൂടിയവരുടെ ഉദ്ദേശം. ഒരു പരിധി വരെ നിങ്ങള്‍ വിജയിച്ചു. ഒരു പുതു മുഖമായ തന്നെ അവിടെ കൂടിയവരൊക്കെ വല്ലാതെ മനസ്സ് മടുപ്പിച്ചു. പക്ഷേ എല്ലാവരും ഒന്നാലോചിക്കുക. സിനിമ ആരുടേയും സ്വകാര്യ സ്വത്തല്ല.

സ്റ്റെയറില്‍ കരഞ്ഞു തളര്‍ന്നിരുന്ന തന്നെ ഒന്നു തിരിഞ്ഞു പോലും നോക്കാതെ ഷിജു എന്ന നടന്‍ പലപ്പോഴും തന്‍റെ മുന്നിലൂടെപല പ്രാവശ്യം കടന്നു പോയിട്ടുണ്ട്. ഒരു സ്ത്രീയെ ഹരാസ് ചെയ്യുന്നതിന് കൂട്ട് നിന്ന ഷിജു മാപ്പ് പറയണമെന്നും ഒരു ഇനീ ഒരു പുതു മുഖ താരത്തിനും ഇത്തരം ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും കുറിപ്പില്‍ പറയുന്നു. ഒന്നിന്റെ പേരിലും സ്വന്തം അഭിമാനം പണയം വയ്ക്കാന്‍ താന്‍ ഒരുക്കമല്ല. ഇതേ ശബ്ദത്തോടെ തന്നെ താന്‍ ഇവിടെ കാണും അവര്‍ കുറിച്ചു.

Leave a Reply

Your email address will not be published.