ചാര്‍മിളയെ ഓര്‍മയില്ലേ ? അവസ്സരങ്ങള്‍ കുറഞ്ഞതോടെ A പടങ്ങളില്‍ വരെ അഭിനയിച്ചു !!

എന്നെന്നും ഓര്‍മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയ താരമാണ് ചാര്‍മിള . കാബൂളിവാല, ധനം തുടങ്ങി എത്രയെത്ര ചിത്രങ്ങള്‍. ഒരു കാലത്തെ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട നടിയായിരുന്നു ഇവര്‍.

ഇന്ന് പലരും ചാര്‍മിളയെ ഓര്‍മിക്കുന്നത് മലയാളത്തിന്റെ പ്രിയ ആക്ഷന്‍ ഹീറോ ബാബു ആന്റണിയുമായുള്ള പ്രണയകഥയും അതിന്റെ പേരിലുള്ള ആത്മഹത്യ ശ്രമവുമൊക്കെ ആണ്. പക്ഷേ ഒരിയ്ക്കലും ബാബു ആന്‍റണി ഈ പ്രണയത്തെ പൊതു ഇടങ്ങളില്‍ അംഗീകരിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ പലപ്പോഴും ചാര്‍മിള ബാബു ആന്‍റണി തന്നെ ഉപേക്ഷിച്ചു എന്ന ആരോപണവുമായി രംഗത്ത് വന്നിട്ടുമുണ്ട്.

പക്ഷേ എന്ത് തന്നെ ആയാലും പിന്നീടങ്ങോട്ട് ചാര്‍മിള എന്ന താരത്തിന്റെ ഗ്രാഫ് വളരെ അധികം താഴേക്ക് പോയി. 1995ല്‍ പ്രശസ്ത സീരിയല്‍ നടനായ കിഷോര്‍ സത്യയെ ഇവര്‍ വിവാഹം ചെയ്തു. തന്നെ ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പ് വയ്പ്പിക്കുക ആയിരുന്നു എന്നാണ് ഈ വിവാഹത്തെ കുറിച്ച് കിഷോര്‍ സത്യ പറഞ്ഞത്.

സത്യാവസ്ഥ എന്ത് തന്നെ ആയാലും ഇവരുടെ കുടുംബ ജീവിതം അധിക നാള്‍ മുന്നോട്ട് പോയില്ല. 1999 ല്‍ ഇവര്‍ വിവാഹ മോചനം നേടി. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നപ്പോള്‍ A പടങ്ങളില്‍ പോലും അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് ചാര്‍മിള തുറന്നു സമ്മതിക്കുന്നു.

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര സിനിമയില്‍ എത്താന്‍ കാരണം താന്‍ ആയിരുന്നു, തന്‍റെ ബുദ്ധിമുട്ട് കണ്ട് സാമ്പത്തികമായി ഒരുപാട് സഹായിച്ചിട്ടുണ്ട്.
പക്ഷേ സിനിമയില്‍ അവസ്സരങ്ങള്‍ വാങ്ങി തരാന്‍ അവരും ശ്രമിച്ചില്ലന്നു ചാര്‍മിള ഓര്‍ക്കുന്നു. ഈ ലോക് ഡൌണ്‍ കാലമൊക്കെ വല്ലാത്ത പ്രതിസന്ധി കളിലൂടെ ആണു താന്‍ കടന്നു പോകുന്നത്. വെള്ളിത്തിരയിലെ പല മുന്‍ കാല താരങ്ങളുടെയും അവസ്ഥ വ്യക്തമാക്കുന്നതാണ് ഇവരുടെ ഈ വാക്കുകള്‍.

Leave a Reply

Your email address will not be published.