ആക്ഷൻ ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് ഷാജി കൈലാസ്. കമ്മീഷണർ , മാഫിയ , നരസിംഹം, ആറാം തമ്പുരാൻ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളാണ്.

നടനും സംവിധായകനും എന്നതിലുപരി ഷാജി കൈലാസ്സും സുരേഷ് ഗോപിയും വളരെ അടുപ്പം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങളൊക്കെയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഷാജി കെലാസ് മനസ്സ് തുറക്കുന്നു.

വളരെ അടുത്ത സുഹൃത്താണെങ്കിലും സുരേഷ് ഗോപി പെട്ടെന്ന് ദേഷ്യപ്പെടുമെന്ന് ഷാജി കൈലാസ് പറയുന്നു. ഒരുപാട് ഇണക്കളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. സുരേഷ് ഗോപിക്ക് തന്നോട് അത്രത്തോളം സ്വാതന്ത്ര്യമുണ്ട്. നല്ല സുഹൃത്താണ് വളരെ ഇന്നസെന്റ് ആണ്. പക്ഷേ എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് സുരേഷ് ഗോപിയുടെ മുഖം മാറും. ആള് മൂഡ് ഔട്ട് ആവുകയും ചെയ്യും. എന്നാൽ ആ പിണക്കവും ദേഷ്യവും ഒക്കെ 10 മിനിറ്റിനുള്ളിൽ മാറുകയും ചെയ്യും.

കൂളിംഗ് ഗ്ലാസ് കൊടുത്തില്ലെന്നും ആരോ കറക്റ്റ് ആയി വന്നില്ലെന്നും കോസ്റ്റ്യൂംമിന്റെ പേരിലുമൊക്കെ സുരേഷ് ഗോപി കുഴപ്പമുണ്ടാക്കും. എന്നാൽ അതൊക്കെ വളരെ പെട്ടെന്ന് മറന്നു പോവുകയും ചെയെയും. സുരേഷ് ഗോപി ഒരു നിഷ്കളങ്കനാണ്.

തന്നോട് വളരെയധികം സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് അദ്ദേഹം. ഡയറക്ടറും ആക്ടറും ആയുള്ള ബന്ധമല്ല ഉള്ളത്. ജീവിതത്തിൽ കിട്ടിയ നല്ല ഒരു സുഹൃത്താണ് സുരേഷ് ഗോപി. തന്റെ വിവാഹത്തിന് പോലും ഒപ്പം ഉണ്ടായിരുന്നത് സുരേഷ് ഗോപിയാണെന്ന് ഷാജി കൈലാസ് പറയുന്നു.