എനിക്ക് അത് മാത്രം മതി ! ഞാന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും യുദ്ധം ചെയ്തതുമൊക്കെ അതിന് വേണ്ടി മാത്രം.

ആസിഫ് അലി പ്രധാന വേഷം ചെയ്ത കേട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വീണാ നന്തകുമാര്‍. ഉള്‍ക്കാമ്പുള്ള വളരെ സീരിയയ്സ് ആയ ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം ആയിരുന്നു ഇത്.

നിസാം ബഷീര്‍ ആയിരുന്നൂ സംവിധായകന്‍. ഈ ചിത്രത്തിലെ മികവുറ്റ അഭിനയത്തിലൂടെ വീണ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. വളരെ ബോള്‍ഡ് ആയി അഭിപ്രായം പറയുന്നതില്‍ ഒരേ സമയം വിമര്‍ശനവും അതേ സമയം അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ ഇവര്‍ അടുത്തിടെ പങ്ക് വച്ച ചില സ്വതന്ത്ര അഭിപ്രായ പ്രകടനനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ച ആയി.

താന്‍ ജീവിതത്തില്‍ ഏറ്റവും അധികം യുദ്ധം ചെയ്തിട്ടുള്ളത് സ്വാതന്ത്ര്യത്തിന് വേണ്ടി ആണെന്ന് വീണ പറയുന്നു. ഒരു മലയാളി ആയതിനാലാവാം എല്ലായിപ്പോഴും നമ്മളെ മറ്റുള്ളവര്‍ നിരീക്ഷിച്ചു കൊണ്ടേ ഇരിക്കുകയാണെന്ന് താരം പറയുന്നു. എന്ത് കാര്യം ചെയ്യണമെങ്കിലും വീട്ടുകാരോട് അഭിപ്രായം ചോതിക്കണമത്രേ.

എവിടേക്കു പോകണമെങ്കിലും വീട്ടിലുള്ളവരുടെ അനുവാദം ചോതിക്കേണ്ടി വരുന്നത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണെന്നാണ് ഇവര്‍ പറയുന്നത്. മുംബൈയില്‍ നിന്നും നാട്ടില്‍ എത്തിയതിനാലാവാം തനിക്ക് ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്.

താന്‍ മറ്റെല്ലാത്തിലുമുപരി വ്യക്തി സ്വാതന്ത്ര്യത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന വ്യക്തി ആണെന്നും നമ്മുടെ ഇഷ്ടങ്ങള്‍ അനുസ്സരിച്ച് ജീവിക്കാന്‍ നമുക്ക് കഴിയണമെന്നും ഇവര്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹികുന്നത് എന്താണെന്ന് മനസ്സ് തുറന്നത്.

വീട്ടില്‍ പറയാതെ തോന്നിയപോലെ നടക്കുവാനുള്ള സ്വാതന്ത്ര്യം ആണ് താന്‍ ആഗ്രഹിക്കുന്നതു എന്ന നടിയുടെ അഭിപ്രായപ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വളരെ ഏറെ ചര്ച്ച ആയി.

Leave a Reply

Your email address will not be published.