മലയാളത്തിൽ നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ ഷോ ആണ് സ്റ്റാർ മാജിക്. ഉരുളയ്ക്കു ഉപ്പേരി പോലെയുള്ള താരങ്ങളുടെ കൊണ്ടും കൊടുത്തുകൊള്ള മുന്നേറ്റമാണ് ഈ പ്രോഗ്രാമിനെ വേറിട്ടതാക്കുന്നത്. എന്നാൽ പലപ്പോഴും ഈ പ്രോഗ്രാം പരിധി വിട്ട കളിയാക്കലും ബോഡി ഷേമിങ്ങും ഉണ്ടെന്ന പേരിൽ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഈ പരിപാടിക്കെതിരെ വിമർശനവും ഉണ്ടായിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന പരിപാടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു ഷോക്കെതിരെ സന്തോഷ് പണ്ഡിറ്റ് നടത്തിയ ആരോപണങ്ങൾ.

സ്റ്റാർ മാജിക്കിലെ സജീവ സാന്നിധ്യമായിരുന്ന ബിജു അടിമാലിക്ക് എതിരെയായിരുന്നു സന്തോഷ് പണ്ഡിറ്റ് വിമർശനം ഉന്നയിച്ചത്. ഈ സംഭവത്തെക്കുറിച്ച് ഒരു ഓൺലൈൻ ചാനൽ നൽകി അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ് മനസ്സ് തുറക്കുകയുണ്ടായി.

തന്റെ പുതിയ ചിത്രത്തിലെ പെണ്ണ് കെട്ടിക്കഴിഞ്ഞാൽ ജീവിതം എന്ന പാട്ട് ഗജനി എന്ന ചിത്രത്തിലെ സുട്രും വിഴി സൂടരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് പറഞ്ഞ് ചൊറിയാൻ തുടങ്ങി. താൻ ചെയ്ത എല്ലാ പാട്ടുകളും കോപ്പിയടിയാണെന്ന് പറഞ്ഞു. ഇത് ബോധപൂർവ്വം പറഞ്ഞത് തന്നെയാണ്. അവർ പറഞ്ഞ കാര്യത്തിന് വിശദീകരണം നൽകാൻ പോലും അനുവദിച്ചില്ല. എന്നാല്‍ അതിനുശേഷം ലഭിച്ച ഒരു അവസരം താൻ വിനിയോഗിക്കുക ആയിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ശരിക്കും തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു അവർ ചെയ്തത്.

തുടർച്ചയായി പാട്ടുപാടി തന്നെ കളിയാക്കുമ്പോൾ ഷോ ഡയറക്ടറിനു അത് അവസാനിപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് ചെയ്തില്ല. അല്ലാത്തപക്ഷം രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് നീക്കാമായിരുന്നു, പക്ഷേ അതും ചെയ്തില്ല. അതുകൊണ്ടാണ് തന്നെ മനപ്പൂർവ്വം ഷോയില്‍ വിളിച്ചു വരുത്തി അപമാനിക്കുക ആയിരുന്നു എന്നു പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.

മിമിക്രിക്കാരിൽ ഒന്നോ രണ്ടോ പേരാണ് വിഷമമായിട്ടുള്ളത്. അതിൽ ഒരാളാണ് ബിനു അടിമാലി. വിനു അടിമാലിയെ പോലുള്ള ആളുകളെ ചാനലുകൾ വിളിക്കുന്നത് കൊണ്ടാണ് അവർ ജീവിച്ചു പോകുന്നത്. ചാനലുകൾ വേണ്ട എന്ന് പറഞ്ഞാൽ വീട്ടിൽ വായി നോക്കിയിരിക്കേണ്ടിവരും. തനിക്ക് ആ ഗതികേട് ഇല്ല. ചാനലുകളെ നോക്കിയല്ല ജീവിക്കുന്നത്. തന്റെ ചിത്രം തീയറ്ററിൽ ഇറക്കി ഇല്ലെങ്കിൽ വേറെ വഴി നോക്കി വെച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയത്. എന്നാൽ മിമിക്രിക്കാർ മറ്റൊരു നടൻ ഉള്ളതുകൊണ്ട് ജീവിക്കുന്നവരാണെന്നും അതുകൊണ്ട് പരിതി വിട്ട അഹങ്കാരം നല്ലതല്ലന്നും സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.