ഇന്സ്ടഗ്രാമില്‍ ഹോട്ട് ചിത്രം ആവശ്യപ്പെട്ട് ആരാധകര്‍, ഹോട്ട് ചിത്രം പങ്ക് വച്ച് അനുശ്രീ

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫസ്സില്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് അനുശ്രീ. സൂര്യ ടീ വീ നിര്‍മ്മിച്ച ഒരു ആക്ടിങ് റിയാലിറ്റി ഷോയിലൂടെ ആണ് അനുശ്രീ ആദ്യമായി അഭ്രപാളിയില്‍ എത്തുന്നത്. മലയാള സിനിമയില്‍ ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ ഇവര്‍ മികച്ച വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ഇവര്‍ ഇപ്പോള്‍ വര്‍ത്തകളില്‍ നിറയുന്നത് ഇന്സ്ടഗ്രാമിലൂടെ തന്റെ ഹോട്ട് ചിത്രം ആവശ്യപ്പെട്ട ഒരു ഓണ്‍ ലൈന്‍ ശല്ല്യക്കാരന് കുറിക്കു കൊല്ലുന്ന മറുപടി നല്കിയത്തിന്റെ പേരില്‍ ആണ്.

സമൂഹ മാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിക്കുന്ന താരത്തോട് കഴിഞ്ഞ ദിവസ്സം ഒരാള്‍ ഒരു ഹോട്ട് ചിത്രം പങ്ക് വയ്ക്കാമോ എന്ന് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അയാളെ നിരാശനാക്കാതെ ഒരു ഹോട്ട് ചിത്രം അവര്‍ പങ്ക് വച്ചു. ശരിക്കും ഒരു ചൂടന്‍ ചിത്രം തന്നെ ആയിരുന്നു അത്.

കാസ്രോളിനുള്ളില്‍ അടുക്കി വച്ച ആവി പറക്കുന്ന ചൂടുള്ള ദോശയുടെ ചിത്രം ആണ് ഹോട്ട് ചിത്രം ആവശ്യപ്പെട്ട ആരാധകന് താരം നല്കിയത് . പിന്നേയും ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അനുശ്രീ മറുപടി നല്കി. ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം എന്നാണ് മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞത്. തനിക്ക് അറേൻജഡ് വിവാഹത്തെക്കാള്‍ ഇഷ്ടം പ്രണയ വിവാഹം ആണെന്നും ഇന്‍റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്ത് സ്വാസിക,ശിബ്ല എന്നിവര്‍ ആണെന്നും നടി തുറന്ന് പറഞ്ഞു.

തന്‍റെ ഉയരം 170cm ആണ് വെയിറ്റ് 55 കിലോ. നടി മറുപടി ആയി പറഞ്ഞു . കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഉറപ്പായും താന്‍ ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുമെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.