കഥാപാത്രത്തിന് സൗന്ദര്യം കൂടിപ്പോയതിന്റെ പേരിൽ മമ്മൂട്ടിക്ക് അവാർഡ് നിഷേധിച്ചു….

മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നിരവധി തവണ സ്വന്തമാക്കിയിട്ടുള്ള നടനാണ് മമ്മൂട്ടി. പലപ്പോഴായി മമ്മൂട്ടിക്ക് അവാർഡ് നിഷേധിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഇത് അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ എണ്ണത്തേക്കാൾ കൂടുതലായിരിക്കും. മറ്റ് താരങ്ങളെ അപേക്ഷിച്ച് സൗന്ദര്യം കൂടിപ്പോയി എന്ന കാരണം കൊണ്ട് അവാർഡ് നിഷേധിക്കപ്പെട്ട അപൂർവ്വം ചില താരങ്ങളിൽ ഒരാളാണ്  മമ്മൂട്ടി.

images 2022 09 21T090215.732

 2015ല്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ് സൗന്ദര്യം കൂടിപ്പോയി എന്ന കാരണം ചൂണ്ടിക്കാട്ടി മമ്മൂട്ടിക്ക് നിഷേദിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച മുന്നറിയിപ്പ് എന്ന ചിത്രത്തിലെ സി കെ രാഘവൻ എന്ന കഥാപാത്രം മികച്ച നടനുള്ള മത്സരത്തിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്നു. എന്നാൽ അവസാനത്തെ റൗണ്ടിൽ മമ്മൂട്ടിയെ പിന്തള്ളി ആ വർഷം മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് നിവിൻ പോളിയാണ്.1983 എന്ന ചിത്രത്തിലെ നിവിൻ പൊളിയുടെ പ്രകടനമാണ് അവാർഡിന് അർഹമായത്. ആ വർഷം മമ്മൂട്ടിക്ക് അവാർഡ് നിഷേധിക്കപ്പെട്ടത് വലിയ വാർത്തയായി മാറിയിരുന്നു. അന്ന് അവാർഡ് ജൂറി ചെയർമാൻ ആയിരുന്ന ജോൺപോൾ നടത്തിയ പ്രസ്താവന  പല വിവാദമായി മാറുകയും ചെയ്തു.

images 2022 09 21T090226.028

മുന്നറിയിപ്പ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ജയിൽ പുള്ളിയുടെതാണ്. ഒരു ഒരു ജയിൽ പുള്ളിക്ക് ഇത്ര സൗന്ദര്യം വേണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും ഒരു ജയിൽ പുള്ളിയായി തോന്നിയില്ല എന്നും ജൂറിയില്‍ അഭിപ്രായം ഉയര്‍ന്നു. ഇത് വലിയ വിവാദമായി മാറി. ഈ പ്രസ്താവനക്കെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ രംഗത്ത് വന്നു. പക്ഷേ ഈ വിവാദങ്ങളിലൊന്നും മമ്മൂട്ടി യാതൊരു തരത്തിലും ഉള്ള പ്രതികരണവും നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *