ഹിജാബ് ധരിക്കാത്ത കുറ്റത്തിന് 22 കാരി ആയ പെൺകുട്ടി മുസ്ലിം മതമൗലികവാദികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ സോഷ്യൽ മീഡിയ നിരീക്ഷക അഞ്ചു പാർവതി പ്രഭീഷ്.

ഒരാൾ ജീവിച്ചിരിക്കണമോ കൊല്ലപ്പെടണമോ എന്ന് തെരഞ്ഞെടുക്കേണ്ടതിന്റെ പേഴ്സണൽ ചോയ്സ് ആണ് ഹിജാബ് എന്ന് അഞ്ചു. ഹിജാബ് എന്നത് ഒരു മുസ്ലിം സ്ത്രീയുടെ റൈറ്റായും ചോയിസ് ആയും സപ്പോർട്ട് ചെയ്തവർ ഇറാനിൽ നടന്ന ഈ കൊലപാതകത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.

ഹിജാബ് ധരിക്കുന്നത് നിയമപരമായി നിർബന്ധമാക്കിയ രാജ്യമാണ് ഇറാൻ. എന്നാൽ ആധുനികവൽക്കരണത്തിന്റെ ഭാഗമായി 1930ല് ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 1979 മുതൽ വിശ്വാസികളും അല്ലാത്തവരും ചേര്ന്ന് ഹിജാബ് ധരിക്കുന്നത് ഇറാനിൽ നിർബന്ധമാക്കി. ഹിജാബ് ധരിക്കാത്തവർക്ക് ശിക്ഷയും പിഴയുമുള്ള രാജ്യമാണ് ഇന്ന് ഇറാൻ. ഇത്തരം നിയമങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യമാണ് കർണാടക വിഷയത്തിൽ ഇന്ത്യയ്ക്ക് സ്റ്റഡി ക്ലാസ് എടുക്കാൻ മുന്നിൽ നിന്നത് എന്നത് വലിയ കോമഡിയാണെന്ന് അഞ്ചു പരിഹസിക്കുന്നു. അന്ന് ഇറാനിലെ മാധ്യമമായ പ്രശ് ടീ വീ 24* 7 സംരക്ഷണം ചെയ്തത് ഹിജാബ് ധരിക്കുന്നതിൽ ഇന്ത്യയിൽ വിലക്ക് എന്ന ഫേക്ക് വാർത്തയായിരുന്നു.

മഹ്സ ആമിനയുടെ മരണം നടന്നത് ഇന്ത്യയിൽ അല്ലല്ലോ ഇറാനിൽ അല്ലേ എന്ന് ചിലർ ചോദിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്.
ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത പാലസ്തീനിൽ ഇസ്രയേൽ ബോംബ് ഇടുമ്പോൾ ഗാസ വിലാപകാവ്യങ്ങൾ എഴുതുന്ന അതേ ടീമാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്.

ഹിജാബ് എന്നത് ഒരു ഇസ്ലാമിക പെൺകുട്ടി മരിക്കാണോ ജീവിക്കണോ എന്നതിന്റെ ചോയിസ് ആയി തീരുമ്പോൾ ആ രീതി പ്രാകൃതമായി മാറുന്നു. അത് മതശാസനമായി കരുതുന്ന മത രാജ്യം അതിലേറെ പ്രാകൃതമാണെന്ന് അഞ്ചു പറയുന്നു.