സിദ്ദിഖ് ലാൽ ചിത്രങ്ങളിൽ ഇപ്പോഴും ടെലിവിഷനില്‍ നിരവധി കാഴ്ചക്കാരുള്ള സിനിമയാണ് ഇൻ ഹരിഹർ നഗർ. അശോകൻ , ജഗദീഷ് , സിദ്ദിഖ് , മുകേഷ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗീത വിജയനാണ് നായികയുടെ വേഷം ചെയ്തിരിക്കുന്നത്.

ഗീതാ വിജയന്റെ ആദ്യ ആദ്യ സിനിമയാണ് ഇൻ ഹരിഹർ നഗർ. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് മുകേഷും ജഗദീഷും അശോകനും ചേർന്ന് തന്നെ റാഗ് ചെയ്യാറുണ്ടെന്നുവെന്ന് സിദ്ദിഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
നടി ഗീത വിജയന് തനിക്ക് ഭ്രാന്താണെന്ന് പോലും കരുതിയിരുന്നു. അതിന് പ്രധാനപ്പെട്ട കാരണക്കാർ മുകേഷും ജഗദീഷും അശോകനും ആയിരുന്നു.

സെറ്റിൽ വച്ച് ഗീതാ വിജയന് തന്നെ കണ്ടാൽ സംസാരിക്കാറില്ല. അവർ നാലു പേരും കൂടി ഇരിക്കുമ്പോൾ താൻ അവരുടെ അടുത്തേക്ക് പോയാൽ ഗീത വിജയൻ പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ് പോകുമായിരുന്നു.
ഇതിന്റെ കാരണം എന്താണെന്ന് അറിയില്ലായിരുന്നു. അവർക്ക് സിനിമയിൽ അധികം പരിചയമില്ലാത്തത് കൊണ്ടായിരിക്കും എന്നാണ് താൻ കരുതിയിരുന്നതെന്ന് സിദ്ദിഖ് പറയുന്നു. അന്ന് മറ്റുള്ളവർ തന്നെക്കാൾ സീനിയർ ആക്ടേഴ്സ് ആയിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞപ്പോഴാണ് ഗീത വിജയൻ തന്നെ കാണുമ്പോൾ എണീറ്റ് പോകുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലായത്.

ജഗദീഷും മുകേഷും അശോകനും കൂടി ഗീതാ വിജയനോട് പറഞ്ഞിരിക്കുന്നത് തനിക്ക് ഭ്രാന്ത് ആണെന്നായിരുന്നു. മെന്റൽ ഹോസ്പിറ്റലിൽ നിന്നുമാണ് കൊണ്ടു വന്നിരിക്കുന്നത്, സംവിധായകൻ സിദ്ദിഖിന്റെ അടുത്ത സുഹൃത്ത് ആയതുകൊണ്ടാണ് ഈ ചിത്രത്തിൽ വേഷം നൽകിയിരിക്കുന്നത് എന്നാണ്. മാത്രമല്ല ഈ ചിത്രത്തില്‍ അവസരം കൊടുത്തില്ലെങ്കിൽ ചിലപ്പോൾ സംവിധായകനെ താൻ കൊല്ലും എന്നും അവർ ഗീതാ വിജയനോട് പറഞ്ഞു വച്ചിരുന്നു. ഇതൊക്കെ കേട്ട് വിശ്വസിച്ചിരുന്ന ഗീതാവിജയന്‍ തന്നെ ഭയമായിരുന്നു എന്ന് സിദ്ദിഖ് പറയുന്നു.