അങ്ങനെ പോകാൻ പറ്റില്ല.. അതും നല്ലൊരു ജോലി തന്നെയാണ്.. അത് ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കിൽ അത് വിധിയാണെന്ന് കരുതി  സമാധാനിക്കും.. സ്വാസിക…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ പോലെ നിറഞ്ഞു നിൽക്കുന്ന നടിയാണ് സ്വാസിക. സീരിയലില്‍ നിന്നും സിനിമയിലേക്ക് എത്തുന്നത് പലപ്പോഴും പ്രയാസമാണെങ്കിലും തനിക്ക് അത്തരത്തില്‍ ഉള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് അവർ. ആദ്യമായി സീരിയലിൽ നിന്ന് ഓഫർ ലഭിച്ചപ്പോൾ ഇനി ഒരിക്കലും സിനിമ ചെയ്യാന്‍ കഴിയില്ല എന്ന് കരുതി സീരിയല്‍  ചെയ്യുന്നില്ല സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാം എന്നു ചിന്തിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു ഭയവും ഉണ്ടായിട്ടില്ല.

images 2022 09 19T133247.090

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രം ആണ് ബ്രേക്ക് ആയി മാറിയത്. അപ്പോൾ പലരും പറഞ്ഞു സീരിയൽ അഭിനയിക്കുന്നത് അവസാനിപ്പിക്കണമെന്ന്. പക്ഷേ അതൊരിക്കലും നിർത്താൻ പറ്റില്ല എന്നാണ് അവരോടൊക്കെ മറുപടി നല്കിയത്. കാരണം ആ സീരിയലുമായി വല്ലാതെ കമ്മറ്റഡ് ആയിരുന്നു താൻ. അത് തീരുന്നതു വരെ ചെയ്യണം എന്ന് തീരുമാനിച്ചു.

images 2022 09 19T133238.345

എല്ലാം തന്നത് സീരിയലാണ്, അതുകൊണ്ട് ഒരിക്കലും അതിനെ അങ്ങനെ ഇട്ടെറിഞ്ഞിട്ട് പോകാൻ കഴിയില്ല. ഒരിക്കലും ഭയം തോന്നിയിട്ടില്ല. സിനിമ ചെയ്യാനുള്ള അവസരം ദൈവം തന്നാൽ അത് ചെയ്യും.

images 2022 09 19T133231.932

 ഒരിയ്ക്കലും ഒരു മോശപ്പെട്ട തൊഴിൽ ചെയ്യുന്ന വ്യക്തിയല്ല താൻ. സീരിയലും നല്ലൊരു ജോലി തന്നെയാണ്. സീരിയൽ ചെയ്തിട്ട് സിനിമ കിട്ടുന്നില്ലെങ്കിൽ അത് വിധിയാണെന്ന് കരുതി പോകട്ടെ എന്ന് വെക്കും. അല്ലാതെ സീരിയൽ ചെയ്യേണ്ട ഇനി സിനിമ മാത്രം മതി എന്നൊരു തീരുമാനം എടുക്കുന്ന ആളല്ല താനെന്ന് സ്വാസിക പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ ഓണ്ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അവര്‍.   

Leave a Reply

Your email address will not be published. Required fields are marked *