മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സിദ്ദിഖ് സംവിധാനം ചെയ്തു 2003 തിയറ്ററിൽ എത്തിയ ഹിറ്റ് ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. മമ്മൂട്ടിയെ കൂടാതെ മുകേഷ് , രംഭ , ഇന്നസെന്റ് , ഹരിശ്രീ അശോകൻ ഭാവന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. സിദ്ദിഖ് തന്നെ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉടലെടുത്തതായി സിദ്ദിഖ് പറയുകയുന്നു.

തന്റെ എല്ലാ സിനിമകളിലും ഹീറോയിനെ തീരുമാനിക്കുന്ന സമയത്ത് പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്ന് സിദ്ദിഖ് പറയുന്നു. ക്രോണിക് ബാച്ചിലറിലും അതുതന്നെ സംഭവിച്ചു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടും ഹീറോയിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഷൂട്ടിംഗ് നടക്കുമ്പോഴും ഹീറോയിന് വേണ്ടിയുള്ള തിരച്ചിൽ നടന്നുകൊണ്ടേയിരുന്നു. അപ്പോഴാണ് പ്രമുഖ നടി രംഭ ഫ്രീയാണെന്ന് അറിയാൻ കഴിഞ്ഞത്. രംഭ അന്ന് തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന സമയമായിരുന്നു. അങ്ങനെ രംഭയെ നായികയായി തീരുമാനിച്ചു. എന്നാൽ നായിക രംഭ ആണെന്ന് അറിഞ്ഞതോടെ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടർ എതിര്ത്തു.

ഈ ചിത്രത്തിൽ രംഭ നായികയായാൽ ശരിയാകില്ലെന്നും ഇത് ഒരു കുടുംബ ചിത്രം ആണെന്നും ഡിസ്ട്രിബ്യൂട്ടർ പറഞ്ഞു. എന്നാൽ രംഭ തന്നെ നായികയാൽ മതി എന്ന് തീരുമാനത്തിൽ ആയിരുന്നു താൻ ഉണ്ടായിരുന്നത്. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചു. പിന്നീട് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷനും പ്രൊഡക്ഷനും സംവിധായകൻ ഫാസിൽ ഏറ്റെടുത്തതോടെയാണ് നിർത്തിവെച്ച ഷൂട്ടിംഗ് വീണ്ടും തുടങ്ങിയതെന്ന് സിദ്ദിഖ് പറയുന്നു. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.