പ്രതിഫലം കൂട്ടി ചോദിച്ചതിന് മീരാ ജാസ്മിനെ മലയാള സിനിമയിൽ നിന്നും ബാൻ ചെയ്തു…. വെളിപ്പെടുത്തലുമായി പത്മപ്രിയ…

സ്ത്രീക്കും പുരുഷനും തുല്യ വേതനം നൽകണമെന്ന ചര്ച്ച മലയാള സിനിമയിൽ പുരോഗമിക്കുകയാണ്. എന്നാൽ താരമൂല്യം അനുസരിച്ചുള്ള പ്രതിഫലമാണ് ഇതിന്റെ മാനദണ്ഡം എന്നാണ് ഇതിനെ എതിര്‍ക്കുന്ന സിനിമാ മേഖലയിലുള്ള പ്രമുഖർ അഭിപ്രായപ്പെടുന്നത്. പക്ഷേ സ്ത്രീകൾക്ക് ന്യായമായ രീതിയിലുള്ള പ്രതിഫലം പോലും ലഭിക്കാതെ വന്നതോടെയാണ് ഇതിനെതിരെ പ്രതികരണവുമായിപ്രമുഖ താരങ്ങൾ ഉൾപ്പെടെ രംഗത്ത് വന്നത്. ഇതേക്കുറിച്ച് ഒരു മാധ്യമ നൽകിയ അഭിമുഖത്തിൽ പത്മപ്രിയ മനസ്സ് തുറക്കുകയുണ്ടായി.

images 2022 09 19T132007.642

സ്ത്രീകളുടെ കഴിവിന് ഒരു വിലയും കൊടുക്കാറില്ല എന്നാൽ ഒരു സ്ത്രീ അഭിനേതാവില്ലാതെ ഒരു സിനിമ എടുക്കാൻ കഴിയില്ല. ന്യായമായ പ്രതിഫലമാണ് ചോദിക്കുന്നത്,  അതിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. 2005ലാണ് താൻ സിനിമയിലെത്തുന്നത്. അപ്പോൾ മീരാ ജാസ്മിൻ ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുന്ന കാലമായിരുന്നു. വിജയിച്ച നിരവധി വാണിജ്യപരമായ ചിത്രങ്ങൾ മീര ചെയ്തു. മീരയുടെ മികച്ച പ്രകടനവും വർക്കുകളും ആയിരുന്നു. എന്നാൽ അന്ന് മീരാജാസ്മിന്‍  പ്രതിഫലം കൂട്ടി ചോദിച്ചതിന് അവർക്ക് ബാൻ നേരിടേണ്ടതായി വന്നു. 

images 2022 09 19T132102.347

വളരെ ചെറിയൊരു തുകയായിരുന്നു അവർ അന്ന് കൂട്ടി ചോദിച്ചത്. അതേസമയം ഇവിടെ ആർക്കും അറിയാത്ത ഒരു കുട്ടി ബോംബെയിൽ നിന്ന് വന്നു.  കത്രീന കൈഫ്‌. അവർ ഇവിടെ വന്ന് ഒരു മലയാള സിനിമ ചെയ്തു. അന്ന് കത്രീന കൈഫ് ഹിന്ദിയിൽ പോലും ഒരു സിനിമ ചെയ്തിട്ടില്ല. ആകെ ഒരു പരസ്യം മാത്രമാണ് അവരുടേതായി വന്നിട്ടുള്ളത്.  പക്ഷേ മീരയ്ക്ക് കിട്ടിയതിന്‍റെ ഇരട്ടി പ്രതിഫലമാണ് അന്ന് കത്രീനയ്ക്ക് കൊടുത്തതെന്ന് പത്മപ്രിയ പറയുന്നു.

images 2022 09 19T132109.332

മലയാള സിനിമയിലെ ഈ ഇരട്ടത്താപ്പനെതിരെ നിരവധി പേരാണ് അടുത്തിടെ പ്രതികരണവുമായി മുന്നോട്ടു വന്നത്. സമൂഹമാധ്യമത്തിൽ അടക്കം ഈ വിഷയം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *