കേരളത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രമുഖ ബോളിവുഡ് നടി കരിഷ്മ തന്ന. സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെയാണ് അവർ കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് ആരോപിച്ച് ബഹിഷ്കരണ ആഹ്വാനം നടത്തിയത്.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ പരിപൂർണ്ണമായി ബഹിഷ്കരിക്കണം എന്നും കേരളത്തിൽ നിന്നും ഉള്ള ഉത്പന്നങ്ങൾ ഉപേക്ഷിക്കണം എന്നും കരിഷ്മ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെ ആഹ്വാനം ചെയ്തു.

മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാട് നായ്ക്കളുടെ നരകമായി മാറുന്നു എന്നും അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.
ഹിന്ദി സിനിമയിൽ നിരവധി വെബ് സീരീസുകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും വളരെ സജീവമായ കലാകാരിയാണ് കരിഷ്മ. ഹിന്ദിയിൽ നടന്ന ബിഗ്ബോസിൽ മത്സരാർത്ഥിയായിരുന്നു അവർ.

അതേസമയം പ്രമുഖ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനും കെ എൽ രാഹുലും കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് വളരെ ഭയാനകമായ സാഹചര്യം ആണ്. നായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയാണ്, ഈ നീക്കത്തിൽ നിന്നും
എത്രയും പിന്മാറണമെന്നു അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെ അഭ്യർത്ഥിച്ചു.തെരുവ് നായ്ക്കളെ കൊല്ലുന്നവസാനിപ്പിക്കണം എന്നും അവയെ സംരക്ഷിക്കുകയാണ് വേണ്ടത് എന്നും കെ എല്‍ രാഹുല്‍ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്ററിൽ വിശദമാക്കുന്നുണ്ട്.

കേരളത്തില്‍ ത്രുവു നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്തും നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. എത്രയും വേഗം ഇതിന് ബദല്‍ നടപടി സ്വീകരിക്കണം എന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉള്ള പ്രമുഖര്‍ ആവശ്യപ്പെട്ടത്.