ഒരു പായസം ഉണ്ടാക്കി വച്ച വിന… അതോടെ ആ നടിയുടെ പേരുമായി ബന്ധപ്പെടുത്തി ഗോസിപ്പുകള്‍ പ്രചരിച്ചു… ഷൂട്ടിംഗ് സെറ്റിൽ മമ്മൂട്ടി ഭാര്യയുടെ ഒപ്പം എത്തുന്നത് പതിവായി….

ഒരുകാലത്ത് മമ്മൂട്ടിയുടെ സ്ഥിരം ജോഡി ആയിരുന്നു  സുഹാസിനി.  ഇരുവരും പ്രധാന കഥാപാത്രങ്ങളായി തീയറ്ററില്‍ ത്തിയ മിക്ക ചിത്രങ്ങളും വൻ വിജയമായി മാറി. ഇതോടെ കുടുംബ പ്രേക്ഷകർക്കിടയിൽ മമ്മൂട്ടി സുഹാസിനി ടീമിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മറ്റു താരങ്ങളെ പോലും ഈ ജോഡി ശരിക്കും അത്ഭുതപ്പെടുത്തി.  സുഹാസിനിയുടെ ആദ്യ ചിത്രമായ കൂടെവിടെ,  പിന്നീട് അക്ഷരങ്ങൾ,  എൻറെ ഉപാസന,  കഥ ഇതുവരെ,  പ്രണാമം രാക്കുയിലിന്‍  രാഗ സദസ്സിൽ,  എന്നു തുടങ്ങി 1987 ൽ പുറത്തിറങ്ങിയ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ വരെ സൂപ്പർഹിറ്റുകൾ ആയിരുന്നു.

images 46

ഈ ജോഡി മലയാള സിനിമയിൽ ഒരു ഹിറ്റ് കോംബോ ആയി മാറിയതോടെ ഇരുവരുടെയും പേരുമായി ബന്ധപ്പെടുത്തി വലിയ ഗോസിപ്പുകളും പ്രചരിക്കുകയുണ്ടായി. ഇത് ശരിക്കും മമ്മൂട്ടിയെ വല്ലാതെ തളർത്തിക്കളഞ്ഞു.  മറ്റെന്തിനെക്കാളും കുടുംബത്തിന് പ്രാധാന്യം നൽകുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ പ്രചരണം മമ്മൂട്ടിയെ ശരിക്കും തളർത്തിക്കളഞ്ഞു. പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസ് ഒരിക്കൽ മമ്മൂട്ടിയുടെയും സുഹാസിനിയുടെയും സൗഹൃദത്തെക്കുറിച്ച് വളരെ പോസിറ്റീവായി എഴുതിയ ഒരു കുറിപ്പ് വായിച്ചവർ തെറ്റിദ്ധരിച്ചു.

images 44

ശരിക്കും എല്ലാ പ്രശ്നങ്ങൾക്കും തുടക്കം അവിടെ നിന്നായിരുന്നു.  മമ്മൂട്ടിക്ക് പായസം വളരെ ഇഷ്ടമായിരുന്നു.  ഒരു ദിവസം സുഹാസിനി മമ്മൂട്ടിക്ക് ഇഷ്ടമുള്ള പായസം ഉണ്ടാക്കി സെറ്റിൽ കൊണ്ടുവന്നു കൊടുത്തു.  ഈ പായസ കഥയാണ് യേശുദാസ് മാസികയില്‍ എഴുതിയത്.

images 45

അദ്ദേഹം സദുദേശപരമായിട്ടാണ് ഇത് നല്കിയത്. എന്നാല്‍ മമ്മൂട്ടിയും സുഹാസിനിയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാര്‍ത്ത പ്രചരിച്ചു.  മറ്റു മാർഗ്ഗമില്ലാതെ ഈ ഗോസിപ്പിനെ നേരിടാൻ മമ്മൂട്ടി ഒരു ഐഡിയ പ്രയോഗിച്ചു.   തന്റെ എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മമ്മൂട്ടി ഭാര്യയായ സുല്‍ഫത്തിനെയും ഒപ്പം കൂട്ടി.  ഇതോടെയാണ് മമ്മൂട്ടിയെയും സുഹാസിനെയും കുറിച്ച് പ്രചരിച്ച ഗോസിപ്പുകൾക്ക് അറുതി ആയത്. 

Leave a Reply

Your email address will not be published. Required fields are marked *