വിശ്രമ ജീവിതത്തിലെ ഈ സർവീസ് സ്റ്റോറി വളരെ ബോറാണ്… എല്ലാ കൊള്ളരുതായിമയ്ക്കും കൂട്ടു നിന്നതിനു ശേഷം ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്… ഇതിന്‍റെ  ബാക്കി ശ്രീരാമനും മമ്മൂക്കയും പറയട്ടെ…. സംവിധായകന്‍ സിദ്ദിഖിനെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി

ഹിറ്റ്ലർ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുമ്പോൾ ഒരു ഗള്‍ഫ് സ്റ്റേജ് ഷോയിൽ നിന്നും നടൻ വി കെ ശ്രീരാമനെ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ മമ്മൂട്ടി ഒഴിവാക്കി എന്ന് സംവിധായകൻ സിദ്ദിഖ് ഒരു ചാനൽ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കാതെ പറയുകയുണ്ടായി. നവ മാധ്യമങ്ങളില്‍ വലിയ ചർച്ചാവിഷയം ആയി മാറി. ഇതോടെ സിദ്ദിഖിന്റെ ഈ അഭിപ്രായ പ്രകടനത്തിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.  സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിലൂടെ ആണ് അദ്ദേഹം സംവിധായകന്‍ സിദ്ധിക്കിനെതിരെ രൂക്ഷമായ വിഭാഷയില്‍ മർശനം ഉന്നയിക്കുന്നത്.

images 38

ശ്രീരാമൻ ഒരു തമാശ പറഞ്ഞതിന്‍റെ പേരിൽ ശ്രീരാമനെ മമ്മൂട്ടി ഗൾഫ് ഷോയിൽ നിന്നും ഒഴിവാക്കിയെങ്കില്‍ ശ്രീരാമൻ ഇല്ലാതെ താൻ ഈ ഷോയ്ക്ക് വരില്ലെന്ന് അന്നു തന്നെ മമ്മൂട്ടിയോട് നേരിട്ട് പറയാമായിരുന്നു. പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ ആ ഷോയുടെ പങ്ക് പറ്റിയതിനു ശേഷം വിശ്രമ ജീവിതത്തിന്റെ ആദ്യ പർവതത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ് എന്ന് ഹരീഷ് പറയുന്നു.

e81e1e679385ebd553a091ab1838ea83b623ae687c6461be04911c88e46745e2

താന്‍ സത്യസന്ധമായ ആത്മകഥകൾ വായിക്കാറുണ്ട്,  എന്നാൽ ഇത് കൊള്ളരുതായ്മകൾക്കു കൂട്ടു നിന്നതിനു ശേഷം ഉള്ള ഇല്ലാത്ത ഓർക്കാനം ഉണ്ടാക്കലാണ്.  ഇതിൻറെ ബാക്കി എന്താണെന്ന് ശ്രീരാമനും മമ്മൂട്ടിയും പറയട്ടെ.  താൻ മനസ്സിലാക്കിയ ശ്രീരാമനും മമ്മൂട്ടിയും ഇപ്പോൾ വളരെ അടുത്ത സൗഹൃദം ഉള്ളവരാണെന്നും ഹരീഷ് പറയുന്നു. അതുകൊണ്ട് ആ സൗഹൃദത്തിൽ വിഴുപ്പലക്കാൻ അവർ തയ്യാറാകാന്‍ സാധ്യതയില്ല.  ഇത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളേക്ക് മാറ്റി വെക്കാതിരുന്നത് എന്നു ഹരീഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *