പുരോഹിതന്മാർ മോശക്കാരാവുന്നതിൽ സാഹചര്യങ്ങൾക്കും പങ്കുണ്ടെന്ന് സിസ്റ്റർ ജെസ്മി. പലപ്പോഴും അവരെ വഴിതെറ്റിക്കുന്നത് സമ്പത്താണ്. പട്ടിണി കിടക്കുകയാണെങ്കിൽ അനാവശ്യമായ ചിന്തകള്‍ അവരുടെ മനസ്സിൽ ഉണ്ടാകില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സിസ്റ്റർ ജസ്മി പറഞ്ഞു.

33 വർഷത്തിനു ശേഷം മഠത്തിൽ നിന്ന് പുറത്തിറങ്ങി ഒരു സിഎംഐ അച്ഛനെ കണ്ടിരുന്നു. ജെയിംസ് ഗുരുദാസ് സി എം ഐ എന്നായിരുന്നു അദ്ദേഹത്തിൻറെ പേര്. അദ്ദേഹത്തോട് അഭയ കേസിനെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ജീസസ് ദൈവം അല്ലെന്നും നല്ലൊരു മനുഷ്യനായിരുന്നു എന്നുമാണ്. ഇങ്ങനെ പറഞ്ഞാൽ ബിഷപ്പുമാർ ശിക്ഷിക്കില്ലേ എന്ന് ചോദിച്ചപ്പോൾ അവർക്കും സത്യം അറിയാം എന്നായിരുന്നു മറുപടി. തൻറെ മനസ്സിലെ വിഗ്രഹം ഉടഞ്ഞു വീണ നിമിഷം ആയിരുന്നു അതെന്ന് ജസ്മി പറയുന്നു.

പിന്നീട് വീട്ടിലെത്തി ആലോചിച്ചപ്പോൾ യേശു പറയുന്നത് താൻ കേട്ടു, താന്‍ ഒരു നല്ല മനുഷ്യനായിരുന്നു എന്നാണ് കേട്ടത്. ജീസസിനെ അനുകരിക്കുകയും ആ ജീവിതരീതി പിന്തുടരകയുമാണ് വേണ്ടത്. എന്നാല്‍ അബദ്ധം പറ്റി ദൈവം എന്ന് പറഞ്ഞ് പൂജിക്കുന്നത് ചതിയാണ്. സുധാമണിയെ അമൃതാനന്ദമയി ദൈവമാക്കി പൂജിക്കുന്നത് ചതിയാണ്. താന്‍ ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു. അതിന് എന്ത് പേര് വേണമെങ്കിലും വിളിക്കാം, താൻ അതിനെ വിളിക്കുന്നത് ജീസസ് എന്നാണ്.

തന്റെ മുഴുവനും ജീസസിന് കൊടുത്ത ആളാണ്. അത്രയും കൊടുത്ത താൻ ആണ് ബാംഗ്ലൂരിൽ ചെന്ന് ശരിക്കും അനുഭവിച്ചു. വിശുദ്ധനായ അച്ഛനായിരുന്നു അയാൾ, ബാംഗ്ലൂർ പോയപ്പോഴാണ് അയാള്‍ ചീത്തയായത്. തന്നോട് ഒരു സ്ത്രീയുടെ മുഖത്ത് പോലും നോക്കിയിട്ടില്ലെന്ന് പറഞ്ഞ അച്ഛന് ഇപ്പോൾ മുഖം മാത്രമല്ല എല്ലാം കാണണമെന്നു ജസ്മി പറയുന്നു. അച്ഛന് ഇഷ്ടംപോലെ സ്വത്തുണ്ട്, ഒരു ജോലിയും ഇല്ല, വീട്ടില്‍ ഇഷ്ടംപോലെ മുറികൾ, ഏതു മുറിയിലും ആരെ വേണമെങ്കിലും കൊണ്ടു വരാം. അത്തരം സാഹചര്യങ്ങളാണ് അവരെ ചീത്ത ആക്കുന്നത്.

പാവങ്ങളുടെ സഭ ആകുന്നതിനു പകരം സ്വത്താണ് ഇപ്പോള്‍ അതിനെ നയിക്കുന്നത്. വെല്‍ത്തിൽ നിന്നും വിമണിലേക്കും വൈനിലേക്കും പോകുന്നു. പട്ടിണി കിടക്കുന്നവർക്ക് ഇങ്ങനെ ചിന്തിക്കാൻ പറ്റില്ല. ഒരു സ്ത്രീയെ മുഴുവനായി കാണണം, അതിനു അവസരം തരണമെന്ന് പറഞ്ഞു തന്നോടു കെഞ്ചി. അത് സമ്മതിക്കാതെ വന്നതോടെ വലിയ ബഹളം ആയിരുന്നു എന്നും താൻ ശരിക്കും പെട്ടുപോയെന്നും ജസ്മി പറയുന്നു.