സുഹൃത്തുക്കൾ അത് മുഖത്തുനോക്കി പറയാറുണ്ട്…ജ്യേഷ്ഠനും അമ്മയും അക്കാര്യത്തിൽ ഒരു ദയയും കാണിക്കാറില്ല…. മഞ്ജു വാര്യർ

ഒരുകാലത്ത് മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുകയും പിന്നീട് വിവാഹ ജീവിതത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതിനു ശേഷം ഒരു മികച്ച തിരിച്ചു വരവിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ലേഡീ സൂപ്പർസ്റ്റാറായി മാറുകയും ചെയ്ത കലാകാരിയാണ് മഞ്ജുവാര്യർ. ഇന്ന് മഞ്ജു വാര്യരുടെ ഓരോ വാക്കിനും  ചെവിയോർത്തിരിക്കുകയാണ് കേരളം.  അതുകൊണ്ടു തന്നെ  മഞ്ജു വാര്യർ എന്തു പറഞ്ഞാലും അത് വാർത്തയാണ്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് അവർ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

images 2022 09 15T151938.439 edited

തന്റെ വീട്ടിലുള്ള ആരും തന്നെ തന്റെ ഫാൻ അല്ലെന്നും അമ്മയും ചേട്ടനും ഉള്ള കാര്യം ഉള്ളതു പോലെ ഒരു ദയയുമില്ലാതെ മുഖത്തു നോക്കി പറയുന്നവരാണെന്നു മഞ്ജു വാര്യർ പറയുന്നു. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയും ഒക്കെ കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്. തന്റെ ശ്രദ്ധയിൽ പെടാതെ പോയ കാര്യങ്ങളെക്കുറിച്ചും അവർ പറയാറുണ്ട്. സുഹൃത്തുക്കളും അതുപോലെതന്നെ. അതുകൊണ്ടാണ് എപ്പോഴും സ്വയം ഇംപ്രൂവ് ചെയ്യാനുള്ള  അവസരം കിട്ടുന്നത്.

images 2022 09 15T151946.436

തന്റെ സിനിമ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ വലിയ സന്തോഷമാണ് ഉള്ളത്. തനിക്ക് ലഭിച്ച എല്ലാ സൌഭാഗ്യങ്ങളെയും നന്ദിയോടെ എപ്പോഴും ഓർക്കാറുണ്ട്. ഒരു മറയുമില്ലാതെ തന്നെ മലയാളികൾ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടുണ്ട്. ഇത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. നല്ല ചിത്രങ്ങളിലൂടെ മാത്രമേ അത് തിരിച്ചു നൽകാൻ കഴിയൂ.

images 2022 09 15T151951.054

തുടക്കത്തിൽ ഒരു ചിത്രത്തിന്റെ കഥ കേൾക്കുമ്പോൾ അച്ഛനും അമ്മയും ഒപ്പം ഇരിക്കാറുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ അതിനായി ഒരു ടീമുണ്ട്, എങ്കിലും തീരുമാനമെടുക്കുന്നത് താനാണെന്നും മഞ്ജു വാരിയർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *