ഇന്ന് കേരളത്തില്‍ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഉയര്‍ന്നു വരുന്ന തെരുവ് നായ്ക്കളുടെ ആക്രമണം. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഏറ്റ് പരുക്ക് പറ്റുന്നതും മരണപ്പെടുന്നതും. ഇതോടെ തെരുവ് നായ്ക്കളെ പൂർണമായും നിര്‍മാര്‍ജനം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു വരുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നടി മൃദുല മുരളി.

ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും നിരവധിപേരെ കൊല്ലുകയും ചെയ്യുന്ന
മനുഷ്യരുണ്ട്, അതിന് പരിഹാരം എന്നോണം മുഴുവൻ മനുഷ്യരെയും കൊന്നു കളയുകയാണോ ചെയ്യുന്നത്, അതാണോ പ്രതിവിധിയെന്ന് മൃദുല ചോദിക്കുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തു എന്ന ഹാഷ് ടാഗോടെയാണ് മൃദുല കുറുപ്പ് പങ്കു വെച്ചത്. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും അനിമൽ ഷെൽട്ടറുകൾ ഉണ്ടാക്കി അവയെ പാർപ്പിക്കണമെന്നും മൃദുല മുരളി ആവശ്യപ്പെടുന്നു.

ഏതായാലും നടിയുടെ ഈ കുറുപ്പിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അവനവന് സംഭവിക്കുമ്പോൾ മാത്രമേ അതിന്റെ വേദന അനുഭവിക്കുകയുള്ളൂ എന്നൊരു ഭാഗം വാദിച്ചപ്പോൾ, ഇത് സാധാരണക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നം മാത്രമാണെന്നും താരങ്ങൾക്ക് ഇത് മനസ്സിലാകില്ലെന്നും മറ്റൊരു കൂട്ടർ അഭിപ്രായപ്പെട്ടു. എന്നാൽ നടിയുടെ നിലപാട് ശരി വെച്ച് പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്.

അതേസമയം നായ്ക്കളെ കൊണ്ടുള്ള പ്രയാസം പരിഹരിക്കുന്നതിനു വേണ്ടി ബൃഹത്തായ കർമ്മ പദ്ധതിക്കാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. തെരുവു നായ്ക്കൾ കൂടുതലുള്ള പ്രദേശങ്ങളും ഇവയുടെ ആക്രമണം പതിവായ സ്ഥലങ്ങളും കണ്ടെത്തി ഹോട്ട് സ്പോട്ടുകൾ രൂപീകരിക്കാൻ ഒരുങ്ങുകയാണ് അധികൃതര്‍. ഇതിനായി തദ്ദേശ വകുപ്പ് സ്ഥാപനങ്ങളെ ആയിരിക്കും ചുമതലപ്പെടുത്തുക. ഇവരിൽ നിന്നും വളർത്തു മൃഗങ്ങളെയും മനുഷ്യരെയും തെരുവ് നായ്ക്കൾ കൂടുതലായി ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യപരമായ വകുപ്പ് ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ കർമ്മപരിപാടികൾ നടപ്പിലാക്കുക.