കിടിലന്‍ ലുക്കില്‍ കളയിലെ നായിക ദിവ്യ പിള്ള !!

ഊഴം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി തിളങ്ങിയ ദിവ്യ പിള്ള എന്ന വിദേശ മലയാളി കൂടിയായ നടിയെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ബാലചന്ദ്രമേനോനും ഇര്‍ഷാദും ഉള്‍പ്പടെ മികച്ച ഒരു താരനിരയോടൊപ്പം സിനിമയുടെ മായിക വെളിച്ചത്തിലേക്ക് ചേക്കേറിയ താരമാണ് ഇവര്‍. തുടര്‍ന്നങ്ങോട്ട് എണ്ണം പറഞ്ഞ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വളരെ വേഗം സ്ഥാനം ഉറപ്പിക്കാന്‍ ദിവ്യക്കായി.

അടുത്തിടെ പുറത്തിറങ്ങിയ ടോവിനോ ചിത്രമായ കളയിലും ഇവര്‍ വേഷമിട്ടിട്ടുണ്ട് . അസ്സമാന്യമായ അഭിയാനയമാണ് ഇവര്‍ കാഴ്ച വച്ചത്. ഒരു യുവ സൂപ്പര്‍ താരത്തിന്റെ ചിത്രമായിരുന്നിട്ടു കൂടി ഒരുപിടി മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ദിവ്യ ആ കഥാപാത്രത്തെ സമ്പന്നമാക്കി.


തീര്‍ത്തൂം ഒരു റിയലിസ്റ്റിക് ചിത്രമാണ് കള. കൊറോണ കാലത്തെ എല്ലാ
നിബന്ധനകളും നിലവിലിരുന്നിട്ടും ചിത്രം വന്‍ വിജയമായി. അഭിനയ പ്രധാന്യമുള്ള ഒരു പറ്റം ചിത്രങ്ങളോടൊപ്പം വ്യത്യസ്ഥമായ ഫോട്ടോ ഷൂട്ടുകളിലും ദിവ്യ പിള്ള പങ്കെടുത്ത് കാണാറുണ്ട്.

ടിപ്പിക്കല്‍ മലയാളി ലുക്കിനപ്പുറം ഒരു അന്തര്‍ദേശീയ മോഡലിന് വേണ്ട അഴകളവുകള്‍ ദിവ്യ പിള്ളയെ മറ്റ് നടികളില്‍ നിന്നും വ്യത്യസ്തയാക്കുന്നു. അതുകൊണ്ട് തന്നെ അന്യ ഭാഷകളില്‍ നിന്നും പോലും നിരവധി ആവസ്സരങ്ങളാണ് ഇവരെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ഒരു വനിതാ പ്രസിദ്ധീകരണത്തിന് വേണ്ടി ചിത്രീകരിച്ച ഒരു ഫോട്ടോ ഷൂട്ടിന്റെ ചിത്രങള്‍ സമൂഹ മാധ്യമങ്ങളില്‍ പലരുടേയും പ്രശംസ പിടിച്ച് പറ്റുന്നതിന് കാരണമായി. ചിത്രങ്ങള്‍ കാണാം.

Leave a Reply

Your email address will not be published.