അറിയാം തമിഴകത്തിൻ്റെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ആഡംബര ജീവിതത്തെ കുറിച്ച് !

കോട്ടയം കാരി ഡയാന മറിയം കുരിയന്‍ എന്ന നയന്‍ താര വിശേഷണങ്ങള്‍ ആവശ്യം ഇല്ലാത്ത സൌത്ത് ഇന്ത്യയുടെ താര റാണിയാണ്. മലയാളത്തിന്റെ പ്രിയ സംവിധകന്‍ സത്യന്‍ അന്തിക്കാടിന്റെ കണ്ടെത്തലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്ന തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍.

കൈരളി ടീ വീ യില്‍ അവതാരിക ആയി രംഗപ്രവേശനം ചെയ്ത ഇവര്‍ മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലെ നായിക ആയിട്ടാണ് സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താര മൂല്യം ഉള്ള താരമാണ്.

മലയാളത്തില്‍ മിന്നിത്തിളങ്ങുമ്പോഴാണ് തമിഴിലേക്ക് ആദ്യ ക്ഷണം ലഭിക്കുന്നത്. ശരത് കുമാര്‍ നായികയായ അയ്യാ ആയിരുന്നു അരങ്ങേറ്റ ചിത്രം. തമിഴിന്റെ ചിട്ട വട്ടങ്ങള്‍ക്ക് ചേരുന്ന അംഗലാവണ്യവും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനുള്ള മടിയില്ലായിമയും നയന്‍ താരയെ കൊളീവുഡിന്റെ പ്രിയങ്കരി ആക്കി മാറ്റി.

മലയാളത്തില്‍ മിന്നിത്തിളങ്ങുമ്പോഴാണ് തമിഴിലേക്ക് ആദ്യ ക്ഷണം ലഭിക്കുന്നത്. ശരത് കുമാര്‍ നായികയായ അയ്യാ ആയിരുന്നു അരങ്ങേറ്റ ചിത്രം. തമിഴിന്റെ ചിട്ട വട്ടങ്ങള്‍ക്ക് ചേരുന്ന അംഗലാവണ്യവും ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനുള്ള മടിയില്ലായിമയും നയന്‍ താരയെ കൊളീവുഡിന്റെ പ്രിയങ്കരി ആക്കി മാറ്റി.

സ്റ്റൈല്‍ മന്നന്‍റെ നായിക കൂടി ആയതോടെ നയന്‍സിന്റെ തലവര തന്നെ മാറി മറിഞ്ഞു. തെന്നിന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാറായുള്ള ഇവരുടെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്നതിന് ഇടയില്‍ ആയിരുന്നു. 3 കോടിയിലേറെ ആണ് ഇപ്പോള്‍ നയന്‍സിന്റെ പ്രതിഫലം. നിമിഷങ്ങള്‍ ദൈര്‍ഘ്യം ഉള്ള പരസ്യ ചിത്രങ്ങള്‍ക്ക് വേറെയും കോടികള്‍.

ഏവരെയും അത്ഭുത അത്ഭുതപെടുത്തുന്ന ആര്‍ഭാട പൂര്‍ണമായ ജീവിതമാണ് നയന്‍സ് നയിക്കുന്നത്. 10 മില്ല്യണ്‍ ഡോളറാണ് ഇവരുടെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ആസ്തി. രണ്ട് ആഡംബര വീടുകള് ഇവര്‍ക്ക് സ്വന്തമായുണ്ട്. ഒരു കോടിയോളം വില വരുന്ന ആഡംബര കാറുകളും, ചെന്നയിലും തിരുവല്ലയിലും അത്യാഡംബര പൂര്‍ണമായ രണ്ട് അപ്പാര്‍ട്മെന്‍റുകളും നയന്‍സിന്റെതായുണ്ട്. പല താര രാജാക്കന്മാര്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറമുള്ള ജീവിത നിലവാരമാണ് തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാറിനുള്ളത്.

Leave a Reply

Your email address will not be published.