വാപ്പയുടെ രണ്ടാം വിവാഹത്തെ കുറിച്ചും ഉമ്മയുടെ ഇപ്പോഴത്തെ മനസ്സിക അവസ്ഥയെക്കുറിച്ചും അനാര്‍ക്കലി പറയുന്നു..

സമൂഹ മാധ്യമങ്ങളില്‍ എല്ലായിപ്പോഴും നിറഞ്ഞു നില്‍ക്കുന്ന അനാര്‍ക്കലി മരക്കാര്‍ തന്റെ വാപ്പയുടെ വിവാഹം ആണെന്ന ക്യാപ്ഷനോട് കൂടി കഴിഞ്ഞ ദിവസ്സം ഒരു ചിത്രം പുറത്ത് വിട്ടിരിന്നു. സഹോദരിയായ ലക്ഷ്മിയും ഇതോടൊപ്പം പിതാവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് വന്നിരുന്നു.

അനാർക്കലിയും ഉമ്മയും

എന്നാല്‍ ഈ ചിത്രവും വാര്‍ത്തയും പുറത്തിറങ്ങിയത് മുതല്‍ നിരവധി ചോദ്യങ്ങളും അന്വേഷങ്ങളും തങ്ങളെ തേടി എത്തിയിരിക്കുകയാണെന്ന് അനാര്‍ക്കലി പറയുന്നു.
താന്‍ വളരെ നോര്‍മല്‍ ആയി പോസ്റ്റ് ചെയ്ത ഒരു സ്റ്റോറി ആയിരുന്നു അതെന്നും ഇതൊക്കെ തീര്‍ത്തൂം ലാഘവത്തോടെ നോക്കി കാണാന്‍ എനിക്കും അനിയത്തിക്കും കഴിയുന്നുണ്ടെന്നും പുതിയ പോസ്റ്റില്‍ ഇവര്‍ വെളിപ്പെടുത്തുന്നു.

തന്റെ മാതാപിതാക്കളുടെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ഇതുവരെ താന്‍ അഡ്രസ്സ് ചെയ്തിട്ടില്ല. ഒട്ടനവധി ചോദ്യങ്ങളും അന്വേഷണങ്ങളും ഉള്ളത് കൊണ്ടാണ് ഈ അവസ്സരത്തില്‍ ഇതൊക്കെ പറയാമെന്ന് വിചാരിക്കുന്നത് അവര്‍ കുറിക്കുന്നു. 30 വര്‍ഷത്തെ സുദീര്‍ഘമായ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ പിരിഞ്ഞു കഴിയുകയാണ്. പിതാവ് തനിച്ചാണെന്നും അദ്ദേഹത്തിന് ഒരു കൂട്ട് ആവശ്യമാണെന്ന് തങ്ങള്‍ മക്കള്‍ക്ക് തോന്നിയതുകൊണ്ടുമാണ് വീണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.

തന്റെ പിതാവ് തന്നെ അദ്ദേഹത്തിന് അനുയോജ്യമായ ഒരാളെ കണ്ടെത്തുകയും ചെയ്തു. തങ്ങളുടെ സമുദായത്തില്‍ രണ്ട് വിവാഹം കഴിക്കാമെന്നും എന്നാല്‍ ഇത് അത്തരത്തിലുള്ള ഒന്നല്ല എന്നും അവര്‍ നിയമ പരമായി വേര്‍ പിരിഞ്ഞതിന് ശേഷമാണ് രണ്ടാം വിവാഹം എന്നും താരം പറയുന്നു.

പലരും തന്റെ മാതാവിനെ വിളിച്ച് ആശ്വ സ്സപ്പിക്കുന്നുണ്ടെന്നും എന്നാല്‍ അതിന്റെ ഒന്നും ഒരു ആവശ്യം ഇല്ല. ഉമ്മയെ ഇതൊന്നും ബാധിക്കില്ല. ഉമ്മ വളരെ ഹാപ്പി ആണ്. ഒറ്റയ്ക്ക് ജീവിക്കാനാണ് അവര്‍ക്ക് താല്‍പര്യം. ഈ വിവാഹം ഒന്നും തന്റെ മാതാവിനെ മനസ്സികമായി അഫക്റ്റ് ചെയ്യുക കൂടി ഇല്ല. ആരും അതോര്ത്തു തല പുണ്ണാക്കണ്ട.
വളരെ സന്തോഷത്തോടെ ആണ് തങ്ങള്‍ കൊച്ചുമ്മയെ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നും അനാര്‍ക്കലി കുറിച്ചു . ഇനീ നാളെ തന്റെ ഉമ്മക്ക് ഒരു വിവാഹം കഴിക്കണം എന്നു തോണിയല്‍ അതും വളരെ സന്തോഷത്തോടെ നടത്തിക്കൊടുക്കാന്‍ തങ്ങള്‍ മക്കള്‍ തയ്യാറാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published.