
തുടക്ക കാലത്ത് സീരിയലുകളിലൂടെയും പിന്നീട് സിനിമകളിലൂടെയും വളരെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നീന കുറുപ്പ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയില്‍ നായിക ആയി പേരെടുത്ത ഇവര്‍ തുടക്കം കുറിക്കുന്നത് ഗാന്ധി നഗര്‍ സെക്കണ്ട് സ്ട്രീറ്റ് എന്ന ചിത്രത്തിലൂടെ ആണ്. ഏതാണ്ട് മുപ്പത്തില്‍ അധികം വര്‍ഷങ്ങളായി അഭിനയ രംഗത്ത് തുടരുന്ന ഇവര്‍ മലയാളത്തിലെ ചിര പരിചിതമായ മുഖങ്ങളില്‍ ഒന്നാണ്. ഏതാണ്ട് 70 ല്‍ പരം സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ നായിക ആയി തുടങ്ങിയെങ്കിലും ഇവര്‍ക്ക് നായികാ പ്രധാന്യമുള്ള വേഷങ്ങള്‍ പിന്നീട് അങ്ങോട്ട് ലഭിച്ചില്ല. ഉപനായിക ആയും അപ്രധാനമായ വേഷങ്ങളിലുമൊക്കെയായി താരം ഒതുങ്ങി.
അപ്പോള്‍ പോലും സീരിയല്‍ രംഗത്ത് മിന്നും താരമായിരുന്നു നീന. സിനിമയോട് തീര്‍ത്തൂം ബയ് പറയാന്‍ ഒരുങ്ങി നില്ക്കവേ ആണ് തനിക്ക് വീണ്ടും ഒരു ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. രാത്രിയോട് കൂടി ആണ് താന്‍ ലൊക്കേഷനില്‍ എത്തുന്നതെന്ന് താരം ഓര്‍ക്കുന്നു. തീര്‍ത്തൂം അപ്രധാനമായ വേഷമാണെങ്കില്‍ മടങ്ങാം എന്ന ഉറച്ച തീരുമാനത്തില്‍ തന്നെ ആയിരുന്നു എത്തിയത്.

എന്നാല്‍ രാത്രി വൈകി ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് സംവിധായകന്റെ റൂമിലേക്ക് ചെല്ലാന്‍ തന്നോടു ആവശ്യപ്പെട്ടു. ആദ്യം ഒരല്‍പ്പം മടി കാണിച്ചെങ്കിലും തന്നെ മുറിയിലേക്ക് ക്ഷണിച്ച സംവിധായകനെ രണ്ട് പറയണം എന്നു കരുതി തന്നെ അവര്‍ റൂമിലേക്കെത്തി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിന്റെ നേര് വിപരീതം ആയിരുന്നു സംഭവിച്ചത്.

രണ്ട് ശുദ്ധ പാവങ്ങായ സംവിധായകരെ ആണ് തനിക്ക് കാണാന്‍ കഴിഞ്ഞതെന്ന് അവര്‍ ഓര്‍ക്കുന്നു. അവര്‍ തന്നെ വിളിപ്പിച്ചത് മുറിയൊക്കെ എഷ്ടമായൊന്നും യാത്ര സുഖം ആയോന്നുമൊക്കെ അന്വേഷിക്കാന്‍ വേണ്ടി ആയിരുന്നു. തീര്‍ത്തൂം പാവങ്ങളായ രണ്ട് മനുഷ്യര്‍. സൂപ്പര്‍ ഹിറ്റായ പഞ്ചാബി ഹൌസ് ആയിരുന്നു ആ ചിത്രം. നായികക്കൊപ്പം ഒരു മുഴു നീള വേഷം. അത് തനിക്ക് കരിയര്‍ ബ്രെക്കായി എന്ന് താരം ഓര്‍ക്കുന്നു.