മകള്‍ പ്രാര്‍ത്ഥനക്കൊപ്പം ചുവട് വച്ച് പൂര്‍ണിമ, വയറലാക്കി സൈബര്‍ ലോകം

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സിനിമ കുടുംബമാണ് സുകുമാരന്‍റേത്. ഒരുകാലത്ത് മലയാളത്തിന്റെ ക്ഷുഭിത യൌവ്വനമായ സുകുമാരന് ശേഷം മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും, പുതു തലമുറയുടെ മനഡ്സില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചവരാണ്.

യുവ നടന്മാരില്‍ ഏറ്റവും വില പിടിപ്പുള്ള താരമാണ് പൃഥ്വിരാജ്. ബീ ബീ സീ റിപ്പോര്‍ട്ടറായ സുപ്രിയ മേനോനെ ആണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് അലംകൃത എന്ന പേരില്‍ ഒരു മകളുണ്ട്. ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത് പ്രശസ്ത ചലചിത്ര താരമായ പൂര്‍ണിമയെ ആണ്. പ്രാര്‍ത്ഥന, നക്ഷത്ര എന്ന പേരില്‍ രണ്ട് പെണ്‍കുട്ടികള്‍ ഇവര്‍ക്കുണ്ട്. മികച്ച അഭിനയേത്രി എന്നതിലുപരി നല്ല ഒരു ബിസിനസ്സ് ലേഡി കൂടിയാണ് പൂര്‍ണിമ . വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം തന്‍റെ സ്വന്തം ബിസ്സിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍.

വെള്ളിത്തിരയിലെ രണ്ട് മിന്നും താരങ്ങളുടെ മകളായതു കൊണ്ടാവാം പ്രാര്‍ത്ഥനയും കലാപരമായി ഏറെ കഴിവുകള്‍ ഉള്ള കുട്ടിയാണ്. ചെറുപ്പത്തിലേ തന്നെ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയ പ്രാര്‍ത്ഥന മികച്ച ഒരു ഗായിക കൂടി ആണ്. ഹിന്ദി ചിത്രത്തിലടക്കം ഗാനം ആലപിച്ചിട്ടുണ്ട്.

ഇതിന് പുറമെ മോഡലിങ്ങിലും നൃത്ത നൃത്യങ്ങളിലും നിപുണയാണ് ഇന്ദ്രജിത്ത് പൂര്‍ണിമ ദമ്പതികളുടെ മൂത്ത മകള്‍. മകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമാണ് ഈ രക്ഷിതാക്കള്‍ നല്കിയിരിക്കുന്നത്. പൂര്‍ണിമ മകളുടെയൊപ്പം ഗാനത്തിനൊപ്പിച്ച് ചുവടുകള്‍ വയ്ക്കുന്ന വീഡിയോ പ്രാര്‍ത്ഥന തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടിലൂടെ പങ്ക് വച്ചിരുന്നു. ഈ വീഡിയോക്ക് താഴെ സ്റ്റെപ്പ് തെറ്റി എന്ന കമന്റുമായി പൂര്‍ണിമയും എത്തി. നിരവധി സെലിബ്രറ്റീസ് ഇവരുടെ നൃത്തം നന്നായിരുന്നു എന്നു അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.