ഒടുവില്‍ പച്ചക്കൊടി കാണിച്ച് സംവിധായകന്‍. ആ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകും.

മലയാളത്തിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് സംവിധായകന്‍മരില്‍ ഒരാളാണ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവില്‍ തുടങ്ങി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ഒരേസമയം കലാമൂല്യവും പ്രേക്ഷക പ്രീതിയും പിടിച്ച് പറ്റാന്‍ ലാല്‍ ജോസ് ചിത്രങ്ങള്‍ക്കായി.

കുടുമ്പ പ്രേക്ഷകര്‍ക്കും യുവജനങ്ങള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് മിക്കതും. “മീശ മാധവന്‍ “, “അയാളും ഞാനും തമ്മില്‍” തുടങ്ങിയവ വ്യത്യസ്തത കൊണ്ടും കലാ മൂല്യം കൊണ്ടും എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ തന്നെ ആണ്. ഒരു ഡസ്സനിലേറെ വിജയ ചിത്രങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന അദ്ദേഹത്തോട് പലരും ചോദിക്കുന്ന ചോദ്യമാണ് ചില ചിത്രങ്ങളുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്.

രണ്ടാം ഭാഗം ഉണ്ടാകുന്നതിനെ കുറിച്ച് ഏറ്റവും അധികം ചോദ്യങ്ങള്‍ ഉണ്ടായത് മീശ മാധവനെ കുറിച്ചാണ്. ദിലീപിന്‍റെയും ലാല്‍ ജോസ്സിന്റെയും മലയാള സിനിമയുടെയും തന്നെ നാഴികക്കല്ലാണ് ഈ ചിത്രം. എന്നാല്‍ ഒരിയ്ക്കലും ആ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകില്ലന്നു അദ്ദേഹം ഉറപ്പിച്ച് പറയുന്നു. താന്‍ ചെയ്യുകയും ഇല്ല മറ്റൊരാളെക്കൊണ്ട് ചെയ്യാനും അനുവദിക്കില്ല. അതൊരു കംപ്ലീറ്റ് സ്റ്റോറി ആണ്. എല്ലാത്തിനും ഉപരി ഒരു കള്‍ട് ആയി മാറിയ ചിത്രം. അതുകൊണ്ട് തന്നെ അതിനു ഒരു രണ്ടാം ഭാഗം ഒരിയ്ക്കലും ഉണ്ടാകില്ല.

എന്നാല്‍ താന്‍ ചെയ്ത സിനിമകളില്‍ ഒരു സെക്കന്‍റ് പാര്‍ട്ട് ഇറക്കാന്‍ ആഗ്രഹിക്കുന്ന ഒരേ ഒരു ചിത്രം ദുല്‍ക്കറും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിക്രമാദിത്യന്‍ എന്ന ആണ്. ആ ചിത്രത്തിനാവും രണ്ടാം ഭാഗം ഉണ്ടാവുക. താന്‍ അത് വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നും അവസ്സരം ഒത്തു വന്നാല്‍ ഉറപ്പായും അത് സംഭവിക്കും എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മീശ മാധവനെ അതേപോലെ തന്നെ നില നിര്‍ത്തനാണ് താന്‍ ആഗ്രഹിക്കുന്നത്. ഒരു സ്വകാര്യ എഫ് എമിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.