സില്‍ക് സ്മിതയെ വിവാഹം കഴിച്ച ഒരേ ഒരാള്‍ ഞാന്‍ മാത്രമാണ് ! വെളിപ്പെടുത്തലുമായി താരം.

ഒരുകാലത്ത് ഇന്‍ഡ്യന്‍ സിനിമ ലോകത്തെ കിരീടം വയ്ക്കാത്ത രാജകുമാരി ആയ സില്‍ക് സ്മിത എന്ന മാദക റാണി വീണ്ടും വര്‍ത്തകളില്‍ നിറയുന്നു. കണ്ണുകളില്‍ കനല്‍ ഒളിപ്പിച്ച സിരകളില്‍ അഗ്നി പടര്‍ത്തുന്ന അംഗലാവണ്യമായി സിനിമാ പ്രേമികളുടെ ഉറക്കം കെടുത്തിയ ഈ മാദക മോഹിനിയെ ഇന്നും ഹൃദയത്തിക് സൂക്ഷിക്കുന്നവരാണ് നമ്മള്‍ ഏവരും .

ലാസ്യഭാവത്തിന്റെ ഔന്നിത്യങ്ങളില്‍ ഒരു നാളും ഇളകാതെ ശയനം ചെയ്യുന്ന ഒരേ ഒരു താര റാണി. വിദേശികള്‍ക്ക് മര്‍ലിന്‍ മന്‍റ്റോ എന്താണോ അതാണ് ഇന്‍ഡ്യന്‍ ജനതക്ക് സില്‍ക് സ്മിത. അതിവേഗം ഉദിച്ചുയര്‍ന്ന് പൊലിഞ്ഞു പോയ അഗ്നി നക്ഷത്രം. അതേ സില്‍ക് സ്മിതയെ വിവാഹം കഴിച്ചത് ഒരു മലയാളി ആയിരുന്നു. പക്ഷേ ആ വിവാഹം സിനിമയില്‍ ആയിരുന്നുവെന്ന് മാത്രം. അതിന് ഭാഗ്യം സിദ്ധിച്ചത് ആയ മധുപാല്‍ എന്ന നടനും.

400 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും ഒരു ചിത്രത്തില്‍ പോലും വിവാഹം കഴിക്കുന്നതായി ഒരു രംഗം അവര്‍ അഭിനയച്ചിരുന്നില്ല. എന്നാല്‍ പള്ളിവാതില്‍ക്കല്‍ തൊമിച്ചന്‍ എന്ന ചിത്രത്തിലായിരുന്നു സില്‍ക് സ്മിതയെ മധുപാല്‍ വിവാഹം കഴിക്കുന്ന രംഗം ചിത്രീകരിച്ചത്. ഒരു ക്രിസ്റ്റ്യന്‍ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ആചാര അനുഷ്ഠാങ്ങളും ചിത്രീകരിച്ചുകൊണ്ട് തന്നെ ആയിരുന്നു വിവാഹരംഗം സ്ക്രീനില്‍ പകര്‍ത്തിയത്.

സില്‍ക് സ്മിതയുടെ സിനിമാ ജീവിതത്തിലെ ഒരേ ഒരു മിന്നുകെട്ട് അത് മാത്രമായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന് ശേഷം വളരെ ഇമോഷണല്‍ ആയി അവര്‍ മധുപാലിനോട് സംസാരിച്ചുവത്ര. ജീവിതത്തില്‍ ഒട്ടനവധി രംഗങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും തന്നെ വിവാഹം കഴിക്കുന്ന ഒരു സീന്‍ ഒരു ചിത്രത്തില്‍ പോലും ഉണ്ടായിട്ടില്ല.

സിനിമയിലും ജീവിതത്തിലും അത്തരം ഒരു അനുഭവം അവര്‍ക്ക് ഉണ്ടായിരുന്നില്ല . തന്റെ കയ്യില്‍ പിടിച്ചുകൊണ്ട് വളരെ വൈകാരികമായി ആയിരുന്നു അവര്‍ അത് തന്നോടു പറഞ്ഞത് എന്നു മധുപാല്‍ ഓര്‍ക്കുന്നു.

പിന്നീട് ഒരിയ്ക്കലും സില്‍ക് സ്മിതയുമൊത്ത് ഒരു കോംപിനേഷന്‍ രംഗങ്ങളില്‍ പോലും മധുപാല്‍ അഭിനയിച്ചില്ല. വളരെ ദുഃഖകരമായ യാഥാര്‍ഥ്യം എന്തെന്നാല്‍ ആ ചിത്രം അഭിനയിച്ച് 4 മാസ്സങ്ങള്‍ക്കകം സ്മിത കാല യവനികക്കുള്ളില്‍ മറഞ്ഞു. താന്‍ ഈ അനുഭവം ഒരു വാരികയില്‍ എഴുതിയിട്ടുണ്ടെന്നും മധുപാല്‍ പറയുന്നു. അത് വായിച്ച് പലരും അഭിപ്രായം പങ്ക് വച്ചതായി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ മധുപാല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.