‘ഇനീ കാണിക്കാന്‍ വല്ലതും ബാക്കിയുണ്ടോ ?’ ഇനിയ പങ്ക് വച്ച ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകന്റെ കമന്‍റ് !

തിരുവനന്തപുരം സ്വദേശികളായ സലാഹുദീന്‍ സാവിത്രി ദമ്പതികളുടെ മകള്‍ ശ്രുതി സാവന്തിനെ അറിയാത്ത ഒരു മലയാളിയും ഉണ്ടാകില്ല. പക്ഷേ മറ്റൊരു പേരിലാണെന്ന് മാത്രം. ശ്രുതി സാവന്ത് എന്ന് കേട്ടാല്‍ അറിയണമെന്നില്ല, എന്നാല്‍ ഇനിയ എന്ന് കേട്ടാല്‍ അറിയാത്തവരും ഉണ്ടാകില്ല.

വളരെ ചെറിയ പ്രായത്തില്‍ തന്നെ തിരശ്ശീലക്ക് മുന്‍പിലേക്ക് എത്തിയ ഇവര്‍ ബാലതാരമായി തന്നെ മിനി സ്ക്രീനില്‍ തിളങ്ങിയ താരമാണ്. 2005 ലെ മിസ്സ് ട്രിവാന്‍റ്റം ആയി തിരഞ്ഞെടുത്ത ഇവര്‍ പിന്നീടങ്ങോട്ട് ഒറ്റനവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് മികച്ച മോഡല്‍ എന്ന് കീര്‍ത്തി നേടിയ താരം ആണ്.

ഓഫ് ബീറ്റ് ചിത്രമായ സൈറയിലൂടെ ബിഗ്ഗ് സ്ക്രീനിലേക്കെത്തിയ ഇവര്‍ ഒട്ടനവധി അവാര്ഡ് വിന്നിങ് ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്തു. തുടര്‍ന്നു തമിഴിലേക്ക് ചേക്കേറുകയും അവിടെ സ്വന്തമായി ഒരു മേല്‍വിലാസ്സം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. 2011ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡാ വാ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള തമിഴ് നാട് സര്‍ക്കാരിന്റെ അവാര്‍ഡും കരസ്ഥമാക്കി.

എല്ലായിപ്പോഴും സോഷ്യല്‍ മീഡിയില്‍ നിറഞ്ഞു നില്‍ക്കുകയും വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയും ആരാധകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്ന താരവുമാണ് ഇവര്‍. തന്‍റെ ഒട്ടുമിക്ക സിനിമാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുമുണ്ട്.

5 ലക്ഷത്തോളം ഫോളോവേര്സുള്ള ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ തന്‍റെ പുതു പുത്തന്‍ ചിത്രങ്ങളും ഇനിയ പോസ്റ്റ് ചെയ്യാറുണ്ട്. അതീവ ഗ്ലാമറസ്സായ ചിത്രങ്ങള്‍ക്ക് പലപ്പോഴും നിരവധി കമന്‍റുകളും ലഭിക്കാറുണ്ട്. അടുത്തിടെ താരം പങ്ക് വച്ച ചില ചിത്രങ്ങള്‍ക്ക് താഴെ ഇനീ കാണിക്കാന്‍ വല്ലതും ബാക്കിയുണ്ടോ എന്നൊരു കമന്‍റ് ഒരാള്‍ രേഖപ്പെടുത്തുകയും തുടര്‍ന്നു ആ ചിത്രങ്ങള്‍ ഇന്സ്ടഗ്രാമില്‍ വയറലാവുകയും ചെയ്തു.

Leave a Reply

Your email address will not be published.