അവിവാഹിതയായ ഒരു സ്ത്രീയെ സ്വഭാവഹത്യ ചെയ്യുന്നത് ഒരിയ്ക്കലും പൊറുക്കാനാവില്ല: രമ്യ പണിക്കര്‍

ചങ്ക്സ് എന്ന ചിത്രത്തിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിത ആയ നടിയാണ് രമ്യ പണിക്കര്‍. എന്നാല്‍ താരത്തെ കൂടുതല്‍ പ്രശസ്ത ആക്കിയത് ബിഗ്ഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്തി എന്ന നിലയിലാണ്. രണ്ട് തവണ വൈല്‍ഡ് കാര്ഡ് എന്‍ട്രിയിലൂടെ ഹൌസ്സിനുള്ളിലേക്ക് വന്ന ഒരേ ഒരു താരം ആയിരുന്നു ഇവര്‍.

ആദ്യ അവസ്സരത്തില്‍ വേഗം പുറത്തായ ഇവര്‍ പിന്നീടുള്ള എന്‍ട്രിയിലൂടെ 90 ദിവസ്സത്തോളം വീടിനുള്ളില്‍ തുടര്‍ന്നു. മികച്ച മത്സരം കാഴ്ചവയ്ക്കാനും ഇവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ബിഗ്ഗ് ബോസ്സ് സീസ്സണ്‍ 3 ല്‍ രമ്യ അറിയപ്പെടുന്നത് ഏറ്റവും ശക്തരായ കണ്ടസ്റ്റന്‍റായ ഫിറോസ് സജ്ന ദമ്പതികളെ എലിമിനേറ്റ് ചെയ്യിക്കാന്‍ കാരണം ആയി എന്നത് തന്നെ. ഇതിന് കരണമായത് രമ്യയോടുള്ള ഫിറോസിന്റെ വ്യക്തി അധിക്ഷേപങ്ങളാണ്.

തനിക്കെതിരെ ആരോപണം ഉന്നയിച്ച ഫിറോസിനെയും സജിനയെയും പുറത്താക്കിയതില്‍ അഭിമാനം തോന്നി എന്നായിരുന്നു രമ്യ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഒരു സ്ത്രീക്കെതിരെ ഉള്ള ഇത്തരം അഭിപ്രായങ്ങള്‍ ഒരിയ്ക്കലും വച്ച് പൊറുപ്പിക്കാന്‍ ആവില്ലന്നും അത് ഇനീ വരുന്ന കണ്ടസ്റ്റന്‍റുകള്‍ക്കൊക്കെ ഒരു താക്കീത് ആയിരിക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

മറ്റ് വനിതാ മത്സരാര്ഥികള്‍ക്ക് അത് ആത്മവിശ്വാസ്സം പകര്‍ന്നു. അവിവാഹിത ആയ തന്‍റെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തോ ഒരു രഹസ്യം അറിയാം എന്ന രീതിയില്‍ അഭിപ്രായം പറഞ്ഞത് തന്നെ അപമാനിക്കുന്നതിന് തുല്ല്യം ആണ്. അത് പുറത്തറിഞ്ഞേ മതിയാകൂ എന്നു താന്‍ ശഠിച്ചതും അതുകൊണ്ടാണ്.

പക്ഷേ ലാലേട്ടന്‍ അവരെ പുറത്താക്കും എന്ന് കരുതിയതല്ല. ഏതായലും മത്സരം അവസ്സാനിച്ചു, ബിഗ്ഗ് ബോസ്സ് വീട്ടിനുള്ളിലെ വഴക്കുകളൊക്കെ അവിടെ അവസ്സാനിച്ചു. ഈ ഷോ തന്‍റെ ആത്മവിശ്വാസ്സം വളര്‍ത്താന്‍ ഒരുപാട് സഹായിച്ചു എന്നും
തന്നെക്കുറിച്ച് താന്‍ പോലും അറിയാത്ത പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു എന്നും രമ്യ പറയുന്നു.

ഇനീ ആരാധകരോടായി പറയാനുള്ളത് മത്സരം അവസ്സാനിച്ച സ്ഥിതിക്ക് ഇനിയും പരസ്പരം കുറ്റപ്പെടുത്തുന്നത് അവസ്സാനിപ്പികണം, ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് ശത്രുത ഇല്ലാതെ ആണ് പെരുമാറുന്നത്. എല്ലാവര്ക്കും എനിയും ഒരു ഭാവി ഉണ്ട് ആരെയും ആരും ചെളി വാരി തേക്കന്‍ ശ്രമിക്കരുത്.

Leave a Reply

Your email address will not be published.