തന്‍റെ അച്ഛന്‍ അത്തരം കാര്യങ്ങളിലൊന്നും ഇടപെടുന്ന ആളല്ലന്നു ഗോകുല്‍ സുരേഷ്….

ധ്യാൻ ശ്രീനിവാസൻ ഗോകുൽ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് സായാഹ്ന വാർത്തകൾ. ഇതുവരെ പരികയിച്ചിട്ടില്ലാത്ത ഒരു ജോണറില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്ഥമായ ഒരു ഗെറ്റ് അപ്പിലാണ് ഗോകുല്‍ എത്തുന്നത്.  കഴിഞ്ഞ ദിവസമാണ് ഈ ചിത്രം തീയറ്ററിൽ എത്തിയത്. ഈ ചിത്രത്തിൻറെ പ്രമോഷനോട് അനുബന്ധിച്ച് നൽകിയ ഒരു അഭിമുഖത്തിൽ ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

താൻ എന്തു കൊണ്ടാണ് സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഇടയായതെന്ന് ഗോകുൽ സുരേഷ് തുറന്നു പറഞ്ഞു. തനിക്ക് പൊതുവേ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളോട് പണ്ടുമുതലേ താല്പര്യമുണ്ട്.  ഈ ചിത്രം കണ്ടു കഴിയുമ്പോൾ ആരെയാണ് ഇതിലൂടെ വിമർശിക്കുന്നത് എന്ന് വ്യക്തമായി എല്ലാവര്ക്കും മനസ്സിലാകും. 

താൻ വരുന്നത് എവിടെ നിന്നുമാണെന്ന് എല്ലാവർക്കും വളരെ നന്നായി അറിയാവുന്ന കാര്യമാണ്.  അതുകൊണ്ടു തന്നെ ഇത്തരം ഒരു ചിത്രം താൻ ചെയ്യില്ല എന്നാവും എല്ലാവരും കരുതിയിട്ടുണ്ടാവുക. കേന്ദ്രത്തെ വിമർശിക്കുന്ന ഒരു ചിത്രത്തിൽ താൻ പ്രധാന വേഷത്തിൽ അഭിനയിക്കുമെന്ന് ആരും കരുതുകയില്ലല്ലോ എന്ന് ഗോകുൽ സുരേഷ് ചോദിക്കുന്നു.

അതേ സമയം താൻ അഭിനയിക്കുന്ന ചിത്രം ഭരണകൂടത്തെ വിമർശിക്കുന്ന ഒരു ചിത്രമാണെന്ന് അച്ഛനോട് പറഞ്ഞിരുന്നില്ലന്നു ഗോകുല്‍ പറയുന്നു. അദ്ദേഹം പൊതുവേ ഇത്തരം കാര്യങ്ങളിൽ ഒന്നും ഇടപെടുന്ന ആളല്ല.  അദ്ദേഹത്തിൻറെ പാർട്ടിയെ എന്തുകൊണ്ടാണ് വിമർശിച്ചത് എന്ന് ഒരിക്കലും അദ്ദേഹം ചോദിക്കില്ല. താന്‍  ചെയ്യുന്ന കാര്യത്തിൽ ഒരു നേര് ഉണ്ടെങ്കിൽ അദ്ദേഹം അതിലൊന്നും ഒരിയ്ക്കലും ഇടപെടാറില്ലന്നും ഗോകുല്‍  സുരേഷ് പറഞ്ഞു. 

Leave a Reply

Your email address will not be published.